ഐപിസി കേരളാ സ്റ്റേറ്റ് പ്രയർ ബോർഡ്: പ്രവർത്തനോദ്ഘാടനവു ഉപവാസ പ്രാർത്ഥനയും നവം.9മുതൽ

IPC Kerala State Prayer Board Ministry Inauguration and prayer on 9th November 2022

Nov 2, 2022 - 00:25
 0

ഐപിസി കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിൻ്റെ പ്രവർത്തനോദ്ഘാടനവും ഉപവാസ പ്രാർത്ഥനയും നവം. 9 മുതൽ 11 വരെ കുമ്പനാട് ഐപിസി ഹെബ്രോൻ ഹാളിൽ നടക്കും. ബോർഡ് ചെയർമാൻ പാസ്റ്റർ മാത്യു കെ.വർഗീസ് അദ്ധ്യക്ഷനായിരിക്കും.

സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം നിർവഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നല്കും. പ്രയർബോർഡ് വൈസ് ചെയർമാൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ , സെക്രട്ടറി സജി വെൺമണി, മറ്റു ഭാരവാഹികളായ പാസ്റ്റർ സി.സി പ്രസാദ്, സാബു സി.എബ്രഹാം തുടങ്ങിയവർ നേതൃത്വം നല്കും.

അഭിഷിക്തരും കൃപാവര പ്രാപ്തരുമായ ദൈവദാസന്മാർ വിവിധ ദിവസങ്ങളിൽ ശുശ്രൂഷിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0