പ്രശസ്ത ഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഗാനസന്ധ്യ ഹൂസ്റ്റണിൽ ഒക്ടോ.12 ന് ശനിയാഴ്ച

ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഭാവഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഗാനസന്ധ്യ "സ്‌നേഹാജ്ഞലി" ഒക്ടോബർ 12-നു ശനിയാഴ്ച വൈകിട്ട് 5.30ന്

Oct 1, 2019 - 07:22
 0
പ്രശസ്ത ഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഗാനസന്ധ്യ  ഹൂസ്റ്റണിൽ ഒക്ടോ.12 ന് ശനിയാഴ്ച

ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഭാവഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഗാനസന്ധ്യ "സ്‌നേഹാജ്ഞലി"; ഒക്ടോബർ 12-നു ശനിയാഴ്ച വൈകിട്ട് 5.30ന് ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി ഹാളിൽ നടക്കും. പ്രശസ്ത പിന്നണി ഗായിക എലിസബത്ത് രാജുവും കെസ്റ്ററിനൊപ്പം ഗാനങ്ങള്‍ ആലപിക്കുന്നു.ആശ്വാസദായകമായ ശബ്ദത്തിന് ഉടമയായ കെസ്റ്റര്‍ തന്റെ മനോഹരമായ ഗാനങ്ങളിലൂടെ അനേക ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച അനുഗ്രഹീത ഗായകനാണ്. അദ്ദേഹം ആലപിച്ച ആ വിരല്‍ത്തുമ്പൊന്നു തൊട്ടാല്‍.. , നീ മാത്രം മതി എനിക്ക്, ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ കൈ പിടിച്ചു നടത്തുന്ന സ്‌നേഹം., എന്റെ യേശു എന്നെ കൈവിടില്ല.. തുടങ്ങി പ്രശസ്തമായ ധാരാളം ഭക്തിഗാനങ്ങള്‍ അനേകരുടെ ജീവിതത്തില്‍ ആശ്വാസം പകര്‍ന്നു നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നും വരുന്ന ലൈവ് ഓര്‍ക്കസ്ട്ര ടീമില്‍ സുനില്‍ സോളമനും യേശുദാസ് ജോര്‍ജും കീബോര്‍ഡ് കൈകാര്യം ചെയ്യുന്നു. മറ്റ് ടീമംഗങ്ങള്‍ ജോസി ആലപ്പുഴ ഫ്‌ളൂട്ട്, സന്തോഷ് ഗിത്താര്‍, പന്തളം ഹരികുമാര്‍ തബല, ലിജിന്‍ ഷാ റിതം. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. സാബു വർഗീസ് 215 939 7512, ടിജു തോമസ് 832 423 7654

What's Your Reaction?

like

dislike

love

funny

angry

sad

wow