ബൈബിൾ വചനങ്ങളോടെ മിസോറം ഭവനിൽ കുമ്മനത്തിനു വരവേൽപ്പ്

തലസ്ഥാനത്തെ മിസോറം ഭവനിലെത്തിയ നിയുക്ത ഗവർണർ കുമ്മനം രാജശേഖരനെ വരവേറ്റതു ശുഭസങ്കീർത്തനം. പാസ്റ്റർ ഡേവിഡ് ലാൽറാംലിയാനയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ വായന‌യിലും ‌പ്രാർഥനയിലും ഭവനിലെ ജീവനക്കാരും പങ്കെടുത്തു. ‘കർത്താവ് എന്റെ ഇടയനാകുന്നു. എനിക്കു മുട്ടുണ്ടാവുകയില്ല. പച്ചയായ പുൽത്തകിടിയിൽ

May 29, 2018 - 20:26
 0
ബൈബിൾ വചനങ്ങളോടെ മിസോറം ഭവനിൽ കുമ്മനത്തിനു വരവേൽപ്പ്

തലസ്ഥാനത്തെ മിസോറം ഭവനിലെത്തിയ നിയുക്ത ഗവർണർ കുമ്മനം രാജശേഖരനെ വരവേറ്റതു ശുഭസങ്കീർത്തനം. പാസ്റ്റർ ഡേവിഡ് ലാൽറാംലിയാനയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ വായന‌യിലും ‌പ്രാർഥനയിലും ഭവനിലെ ജീവനക്കാരും പങ്കെടുത്തു. ‘കർത്താവ് എന്റെ ഇടയനാകുന്നു. എനിക്കു മുട്ടുണ്ടാവുകയില്ല. പച്ചയായ പുൽത്തകിടിയിൽ അവനെനിക്കു തണലേകും; പ്ര‌ശാന്തമായ ജലാശയത്തിലേയ്ക്ക് അവൻ എന്നെ നയിക്കു’മെന്ന സങ്കീർത്തന ഭാഗമാണു പാസ്റ്റർ വായിച്ചത്.

 

ഗവർണറായി ചുമതലയേൽക്കാൻ പോകുന്ന നേതാവിന്റെ പകിട്ടേതുമില്ലാതെ വന്ന കു‌മ്മനത്തിനു യോജിച്ച പ്രാർഥനാവചനങ്ങളായി അവ. ചെങ്ങന്നൂർ തിരഞ്ഞെടുപ്പു ഗോദയിൽ നിന്നു നേ‌രെയെത്തിയ അദ്ദേഹത്തിന്റെ പക്കൽ ആകെയുണ്ടായിരുന്നത് ഒരു വെള്ളക്കുപ്പായം. വൈകുന്നേരത്തെ ഗോഹട്ടി വിമാനത്തിൽ പുറപ്പെടും മുമ്പ് ഗവർണർക്കു വേണ്ട അത്യാവശ്യ വസ്ത്രങ്ങൾ സംഘടിപ്പിച്ചതു മിസോറം റസിഡന്റ് കമ്മിഷണർ പ്രവീൺ ഗുപ്തയും സഹപ്രവർത്തകരുമാണ്. ആർഭാടത്തിന്റെ വേഷവിതാനങ്ങൾ കണ്ടു പരിചയിച്ച വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ പ്രതിനിധികളെ ഞെട്ടിച്ചു, മലയാളിത്തത്തിന്റെ ലാളിത്യം.

 

ഭരണകാര്യങ്ങളിൽ പരിചയക്കുറവുണ്ട്. അതിനാൽ ഭരണകർത്താവെന്ന നിലയിൽ മോശക്കാരനല്ലെന്നും തെളിയിക്കേണ്ട ബാധ്യതയുമുണ്ട്. സംഘടന ഏൽപിച്ച ജോലിയാണ്. അതിനോടു വിമുഖതയില്ല. ഏറ്റെടുക്കില്ലെന്നു പറഞ്ഞിട്ടുമില്ല – ഡൽഹിയിലെത്തിയ നിയുക്ത മിസോറം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.

പദവി ഏറ്റെടുക്കാൻ കുമ്മനത്തിനു താൽപര്യക്കുറവുണ്ടെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അപൂർവം പേരൊഴിച്ചു ഗവർണമാരെല്ലാം രാഷ്്ട്രീയ പശ്ചാത്തലമുള്ളവരാണ് എന്നല്ലാതെ രാഷ്ട്രീയപരമാർശങ്ങൾ നട‌ത്താൻ കുമ്മനം രാജശേഖരൻ മുതിർന്നില്ല. താൻ അധ്യക്ഷനായിരുന്ന രണ്ടര വർഷത്തോളം ബിജെപി കേരളത്തിലുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ‘അതൊക്കെ അടുത്തയാൾ വിലയിരുത്തട്ടെ’യെന്നായിരുന്നു മറുപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow