മധ്യപ്രദേശിലെ നര്‍മദാപുരത്ത് ക്രിസ്തീയ ആരാധനാലയം തീയിട്ടു നശിപ്പിച്ച 3 പേര് അറസ്റ്റില്‍
മധ്യപ്രദേശിലെ നര്‍മദാപുരത്ത് ക്രിസ്തീയ ആരാധനാലയം തീയിട്ടു നശിപ്പിച്ച മൂന്നു പേര് അറസ്റ്റില്‍. ഗോത്ര വിഭാഗക്കാര്‍ കൂടുതലായുള്ള ചൗകിപുര പ്രദേശത്തുള്ള ആരാധനാലയം ഞായറാഴ്ചയാണ് അഗ്നിക്കിരയാക്കിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ അവിനാഷ് പാണ്ഡെ, ആകാശ് തിവാരി, ശിവ റായ് എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണം നടത്താന്‍ ആകാശ്, അവിനാഷിന് പണം നല്‍കിയതായി പോലീസ് കണ്ടെത്തി. അവിനാഷിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ആളുകള്‍ എത്തിയപ്പോഴാണ് അക്രമ സംഭവം അറിഞ്ഞത്