ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സംസ്ഥാന യൂത്ത് - സൺഡേ സ്കൂൾ ക്യാമ്പ്

New Life Church of God State Youth and Sunday School Camp

May 5, 2023 - 18:21
 0

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സഭയുടെ യൂത്ത് ഫെല്ലോഷിപ്പിൻ്റെയും സൺഡേ സ്കൂളിൻ്റെയും സംസ്ഥാനക്യാമ്പ് മെയ്‌ 8 , 9 തീയതികളിൽ തേക്കടി വുഡ് ലാൻഡ്സ് റിസോർട്ടിൽ നടക്കും. മെയ് 8 തിങ്കൾ രാവിലെ 10 ന് സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബെന്നി പൗലോസിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ സഭാ ഓവർസിയർ റവ. സി.പി. മാത്യു ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പാസ്റ്റർ കുക്കു മാത്യു മുഖ്യസന്ദേശം നൽകും.

ക്യാമ്പിൻ്റെ അവസാന ഘട്ട ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി യൂത്ത് ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോൺ സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ പി.ടി. പ്രദീപ് എന്നിവർ അറിയിച്ചു. ക്യാമ്പിൽ യൂത്ത് ഫെല്ലോഷിപ്പിൻ്റെയും സൺഡേ സ്കൂളിൻ്റെയും താലന്ത് പരിശോധനയും നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0