നിലമ്പൂരിൽ കിഡ്സ് ചർച്ചിന് തുടക്കമായി
കുട്ടികളിൽ ആത്മീയതയും സുവിശേഷ തല്പപരതയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐ.പി.സി നിലമ്പൂർ സൗത്ത് സെന്റർ സൺഡേസ്കൂൾ ഐ.പി. സി നിലമ്പൂർ ചക്കാലകുത്ത്
കുട്ടികളിൽ ആത്മീയതയും സുവിശേഷ തല്പപരതയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐ.പി.സി നിലമ്പൂർ സൗത്ത് സെന്റർ സൺഡേസ്കൂൾ ഐ.പി. സി നിലമ്പൂർ ചക്കാലകുത്ത് സഭയിൽ കുട്ടികളുടെ ചർച്ചിനു തുടക്കമായി.
ഒക്ടോ. 27 ന് വൈകിട്ട് 4 മണിയ്ക്ക് നടന്ന സമ്മേളനത്തിൽ സെന്റെർ ശുശ്രൂഷക പാസ്റ്റർ ജോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ കുട്ടികൾ ഗാന ശ്രുശ്രൂഷ, പ്രസംഗം, സങ്കീർത്തമന: പാഠം, തുടങ്ങിയ പ്രോഗ്രാമുകൾ നടത്തി. കുട്ടികൾക്ക് പ്രചോദനം നൽകുന്ന ക്രിസ്ത്യൻ വീഡിയോ പ്രദർശനം എന്നിവ നടന്നു. സിസ്റ്റർ സിഞ്ചു മാത്യു നിലമ്പൂർ, പാസ്റ്റർ വി.ജെ മനോജ് എന്നിവർ ആശംസകൾ നേർന്നു.
എല്ലാ മാസങ്ങളിലും ഒരു ഞായറാഴ്ച്ച വൈകുന്നേരം 4 മണി മുതൽ 5 :30 വരെ ” കിഡ്സ് ചർച്ച് ” കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. സെന്റർ സണ്ടേസ്ക്കൂൾ ഭാരവാഹികളായ പാസ്റ്റർ കെ.സി സ്കറിയ , പാസ്റ്റർ ബിനീഷ് ബേബി, പാസ്റ്റർ സാജു ആൻഡ്രൂസ് എന്നിവർ നേതൃത്വം നല്കും.