പാസ്റ്റർ പി.ജി. ഏബ്രഹാം ഐ.പി.സി. കുവൈറ്റ് റീജിയൻ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടു

വേദാദ്ധ്യാപകനും കുവൈറ്റ് ഫാഹൈൽ ഐ.പി.സി. ചർച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റർ പി.ജി. ഏബ്രഹാം ഐ.പി.സി. കുവൈറ്റ് റീജിയൻ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടു.

Oct 11, 2019 - 06:31
 0
പാസ്റ്റർ പി.ജി. ഏബ്രഹാം ഐ.പി.സി. കുവൈറ്റ് റീജിയൻ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടു
പാസ്റ്റർ പി.ജി. ഏബ്രഹാം

വേദാദ്ധ്യാപകനും കുവൈറ്റ് ഫാഹൈൽ ഐ.പി.സി. ചർച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റർ പി.ജി. ഏബ്രഹാം ഐ.പി.സി. കുവൈറ്റ് റീജിയൻ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട കുമ്പഴ പുത്തൻപുരയ്ക്കൽ പെനിയേൽ കുടുംബാംഗമായ പാസ്റ്റർ പി. ജി. എബ്രഹാം കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കർത്തൃശുശ്രുഷയിൽ വ്യാപൃതനാണ്. അറുനൂറ്റിമംഗലം, തുമ്പമൺ താഴം, പാലാരിവട്ടം, മേപ്രാൽ, ആമലൂർ, ഇരവിപേരൂർ, ദോഹ ശാലേം എന്നീ സഭകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1990-91 മുതൽ മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകനാണ്. ഇന്ത്യ ബൈബിൾ കോളേജിൽ (കുമ്പനാട്) അക്കാഡമിക് ഡീനായും, ഗോസ്പൽ ഫോർ ഏഷ്യാ (കുറ്റപ്പുഴ), ശാരോൻ ബൈബിൾ കോളേജ് (തിരുവല്ല), എന്നിവിടങ്ങളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു.

മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും B.D. നേടിയതിന് ശേഷം, സെറാമ്പൂർ സർവ്വകലാശാലയിൽ നിന്നും M.Th. കരസ്ഥമാക്കി. കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും കൗൺസിലിങിൽ പി.ജി. ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ശിഷ്യസമ്പത്തുള്ള കർത്തൃദാസൻ അറിയപ്പെടുന്ന വേദശാസ്ത്രജ്ഞനും, എഴുത്തുകാരനുമാണ്. "Caste and Christianity : A Pentecost Perspective", 11111 Bible Quiz (Malayalam) എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ്.നിരവധി ഈടുറ്റ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow