പാസ്റ്റർ റ്റി ജെ സാമുവേൽ കുവൈറ്റിൽ

Pastor T J Samuel at Kuwait

Nov 21, 2022 - 22:55
 0
സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ടും, സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രാസംഗികനും, കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷനിലെ മുഖ്യ പ്രഭാഷകനുമായ  പാസ്റ്റർ റ്റി ജെ സാമുവേൽ സാർ നവംബർ 21 തിങ്കളാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്നു. കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളിലെ ദൈവദാസന്മാരും സഭാംഗങ്ങളും പ്രിയ കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ സാറിനെ കുവൈറ്റ്‌ എയർപോർട്ടിൽ സ്വീകരിച്ചു.
കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷൻ നവംബർ മാസം 23, 24, 25 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും. നവംബർ 23 ബുധൻ വൈകിട്ടുള്ള മീറ്റിംഗ് കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) ആരാധനായി നടക്കും.
കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കയ്വർ ഗാന ശുശ്രൂഷക്ക് നേതൃത്വം  നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0