പി.വൈ.പി.എ സംസ്ഥന ഭരണ സമിതി തെരെഞ്ഞെടുപ്പ് ഏപ്രീൽ 3 ന് ഹെബ്രോൻ പുരത്തു നടക്കും

PYPA State leadership Election will be held on 3rd April at Hebronpuram

Feb 10, 2023 - 03:00
Feb 10, 2023 - 21:13
 0

ഐ പി സിയുടെ യുവജന സംഘടനയായ പി.വൈ പി.എ 2023 – 26 ലേക്കുള്ള സംസ്ഥാന ഭരണ സമിതി തിരെഞ്ഞെടുപ്പ് ഏപ്രിൽ 3 ന് ഐപിസി ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. രാവിലെ 10 മണി മുതൽ 4 മണി വരെയാണ് തിരെഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.


ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂരാണ് മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ പാസ്റ്റർ ജെയിംസ് എബ്രഹാം മാവേലിക്കര, ഫിന്നി പി. മാത്യു (അടൂർ) എന്നിവർ റിട്ടർണിങ് ഓഫിസർമാരാണ്. അവരോടൊപ്പം തിരെഞ്ഞെടുപ്പ് പ്രക്രിയകൾക്കായി പാ. ഷിബു എൽദോസ്, പാ. തോമസ് ജോർജ് കട്ടപ്പന, പാ. ഷിജു കെ. തോമസ്, പാ. ബെൻസൻ പന്തളം, വെസ്ലി പി. എബ്രഹാം, സന്തോഷ് എം. പീറ്റർ എന്നിവർ ചുമതല വഹിക്കും.  കുമ്പനാട്ട് ചേർന്ന പി.വൈ.പി.എ സംസ്ഥാന കൗൺസിലാണ് തീരുമാനം കൈക്കൊണ്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0