ഉത്തർപ്രദേശിൽ മതവികാരം വ്രണപ്പെടുത്തിയതിന് സ്കൂൾ പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ കേസെടുത്തു

School principal, teacher booked for hurting religious sentiments in Uttar Pradesh

May 6, 2024 - 11:54
 0

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്  ഉത്തർപ്രദേശ്  ബല്ലിയ ജില്ലയിലെ ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ ഞായറാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

ഒരു  വിദ്യാർത്ഥിയുടെ പിതാവിൻ്റെ പരാതിയിൽ ശനിയാഴ്ച റസ്ദ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അവർ പറഞ്ഞു. മേയ് രണ്ടിന് തൻ്റെ മകൻ്റെ ശിഖ(തലയുടെ പിൻ ഭാഗത്തു ആചാരത്തിന്റെ ഭാഗമായി വളർത്തുന്ന മുടി ) ടീച്ചർ കത്രിക ഉപയോഗിച്ച് മുറിച്ചതായി പരാതിയിൽ പറഞ്ഞതായി പോലീസ് പറഞ്ഞു.

പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 295 എ (മതവികാരം വ്രണപ്പെടുത്തുക എന്ന ദുരുദ്ദേശ്യം), 504 (മനപ്പൂർവ്വം അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് ഫാഹിം ഖുറേഷി പറഞ്ഞു. പറഞ്ഞു.

കുട്ടിയുടെ അമ്മ സ്‌കൂളിൽ പരാതിപ്പെടാൻ പോയപ്പോൾ പ്രിൻസിപ്പലും അധ്യാപികയും ചേർന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0