അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ്

5th Annual Conference of Australia Church of God

Oct 8, 2024 - 18:53
Oct 8, 2024 - 18:53
 0
അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ്

ചർച്ച് ഓഫ് ഗോഡ് (Church of God)ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA NSW 2170 വേദിയാകുന്നു. ഒക്ടോബർ 11 നു വൈകിട്ട് 6 30ന് ചാപ്‌റ്റർ ഡയറക്ട്ടർ പാസ്റ്റർ ജെസ്വിൻ മാത്യൂസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ അനേക ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും. ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യപ്രസംഗീകരായി ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ റ്റി എം മാമ്മച്ചൻ (കേരള), പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗിസ്‌ (യുഎഇ), എന്നിവർ ശുശ്രൂഷിക്കുന്നു.

ചർച്ച് ഓഫ് ഗോഡ് (Church of God) നാഷണൽ ക്യയറിന്റെ നേത്രത്തതിൽ ആത്മനിറവിൽ സംഗീത ശുശ്രുഷകൾ നടക്കും. സമാപന ദിനമായ ഞായർ വൈകുന്നേരം 5 മണിക്കു Agape Church of God, 5 GREENDALE RD, BRINGELLY, NSW 2556 ൽ നടക്കുന്ന, സംയുക്ത ആരാധനയും കർതൃമേശയോടുകൂടി ഈ കോൺഫറൻസിന് തിരശ്ശീല വീഴും. ആസ്ട്രേലിയയിലുള്ള വ്യത്യസ്ത സഭകളിലെ ദൈവദാസന്മാരും സഭകളും കുടുംബങ്ങളും കോൺഫറൻസിൽ പങ്കെടുക്കുന്നു.  

178 ഔദ്യോഗിക രാജ്യങ്ങളിലും മറ്റു ടെറിറ്റോറികളിലും പടർന്ന് പന്തലിച്ചു, നാല്പത്തിനായിരത്തോളം സഭകളും 9 മിലിയനിലധികം അംഗങ്ങളും ഉള്ള പ്രസ്‌ഥാനമായ ചർച്ച് ഓഫ് ഗോഡി(Church of God) ന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ആസ്ട്രേലിയൻ മണ്ണിലും ശക്തമാകുകയാണ്. ആസ്ട്രേലിയയിലുള്ള ഇന്ത്യൻ വംശജരുടെ ഇടയിലുള്ള പ്രവർത്തനങ്ങൾക്കു വേൾഡ് മിഷൻ റവ. ജെസ്വിൻ മാത്യൂസിനെ ഡയറക്ടറാക്കി നിയമിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ചാപ്റ്റർ കൗൺസിലിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

TOG ചർച്ച് - സഭാ ആരാധന-  J Cube കോംപ്ലക്സ്, ആക്കുളം റോഡ് (സൺ ഹോംസ് ന് സമീപം) ഉള്ളൂർ

Celebration of Hope 2024 |പ്രത്യാശോത്സവം 2024 ന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു