Celebration of Hope 2024 |പ്രത്യാശോത്സവം 2024 ന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു.

Celebration of Hope 2024 Office inauguration

Oct 8, 2024 - 09:27
Nov 22, 2024 - 19:32
 0

പ്രത്യാശോത്സവം 2024 ന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. നാഗമ്പടം മുത്തൂറ്റ് ടവറിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഒക്ടോബർ 7 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് രക്ഷാധികാരി റവ. ഡോ. കെ സി ജോണിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ രാജു പൂവാക്കാലയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ശുശ്രൂഷയിൽ ചെയർമാൻ റവ. ഡോ. ആർ എബ്രഹാം ഓഫീസിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഇവാ. ജിബിൻ പൂവാക്കാല സംഗീത ശുശ്രൂഷകൾ നിർവ്വഹിച്ചു. പാസ്റ്റർ റ്റി എം കുരുവിള സങ്കീർത്തന ഭാഗം വായിക്കുകയും  പാസ്റ്റർ ബാബു തലവടിയുടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.  ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ സ്വാഗത പ്രസംഗം നടത്തി. 

 ഓഫീസിന്റെ സമർപ്പണ ശുശ്രൂഷയും അദ്ധ്യക്ഷ പ്രസംഗവും  റവ. ഡോ. കെ സി ജോൺ നിർവ്വഹിച്ചു. നവംബർ 27 മുതൽ 30 വരെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ ക്രൂസൈഡിന്റെ വിശദീകരണം റവ. ഡോ. ആർ എബ്രഹാം നൽകി. ഒരു ലഘു സന്ദേശത്തോടൊപ്പം രജിസ്ട്രേഷന്റെ ഉത്ഘാടനവും തങ്കു ബ്രദർ നിർവ്വഹിച്ചു. പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ സാം ദാനിയേൽ എന്നിവർ ചേർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. 

ഫാദർ എം വി ഏലിയാസ്, റവ. എബി പീറ്റർ, പാസ്റ്റർ സി പി മോനായി, അഡ്വ. ജോണി, ബ്രദർ ജോയിച്ചൻ ബഥേൽ, പാസ്റ്റർ ബെന്നി, പാസ്റ്റർ സുധീർ വർഗീസ്, പാസ്റ്റർ കെ കെ രഞ്ജിത്ത്, പാസ്റ്റർ ജോയി ഫിലിപ്പ്, പാസ്റ്റർ ബോബൻ എന്നിവർ ആശംസകൾ അറിയിച്ചു. ബ്രദർ ഗ്ലാഡ്സൻ ജേക്കബ്  നന്ദി അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ബ്രദർ ടോണി വർഗീസ് നേതൃത്വം നൽകി.  ഓഫീസിനോട് തന്നെ പ്രാർത്ഥനാ സഹാകാരികൾക്കായി വിശാലമായ പ്രാർത്ഥനാ ചേംബർ തയ്യാറാക്കിയിട്ടുണ്ട്.  താത്പര്യമുള്ളവർക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാവുന്നതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0