മ്യാന്മറിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

May 17, 2024 - 16:46
 0

മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് കത്തോലിക്ക ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനും നേരെ വ്യോമാക്രമണം. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരു ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. മെയ് പതിനൊന്നും പന്ത്രണ്ടും തീയതികൾക്കിടയിലാണ് ബോംബാക്രമണം ഉണ്ടായതെന്ന് നിരീക്ഷിക്കപ്പെടുന്നു.

ദേവാലയത്തില്‍ ഉണ്ടായിരുന്ന ഫാ. ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും, മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജന്‍സിയ ഫിദേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാൻമറിലെ സൈന്യം പിടിച്ചെടുത്തു. 

ന്യൂ ഇന്ത്യ  ദൈവസഭ ( NICOG)  റാന്നി ടൗൺ  ബഥേൽ ചർച്ചിൻറെ നേതൃത്വത്തിൽ മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, വർധിച്ചു വരുന്ന തിന്മകൾക്കെതിരെ സുവിശേഷസന്ദേശ യാത്ര 

എ പ്ളസുകളുടെ തിളക്കങ്ങളുമായി പാസ്റ്റർ ജോബി ജോസഫിന്റെ മക്കൾ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0