എ പ്ളസുകളുടെ തിളക്കങ്ങളുമായി പാസ്റ്റർ ജോബി ജോസഫിന്റെ മക്കൾ

May 17, 2024 - 10:18
May 17, 2024 - 10:28
 0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കുമിളി സെക്ഷൻ പ്രെസ്ബെറ്ററും, പീരുമേട് അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ കോതമംഗലം സ്വദേശിയായ  പാസ്റ്റർ ജോബി ജോസഫിനും ഭാര്യ കർത്തൃദാസി സിസ്റ്റർ ഷൈനി ജോബിക്കും ദൈവം ദാനമായി നൽകിയ മൂന്നു പെൺകുട്ടികൾക്കും  എ പ്ലസ് വിജയ തിളക്കം.

പാസ്റ്റർ ജോബി ജോസഫി ൻറെ   മൂത്ത മകൾ കെസിയ ജോബി പ്ളസ് 2 വിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയപ്പോൾ ഇരട്ട കുട്ടികളായ എൽസ ജോബിയും എമീമ ജോബിയും എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയാണ് കുടുംബത്തിന് ഇരട്ടി മധുരം സമ്മാനിച്ചത്. 

സഭയുടെ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) പ്രവർത്തനങ്ങളിൽ സജീവമായ മൂവരും സണ്ടേ സ്കൂൾ പഠിപ്പിക്കുന്നതിലും പിതാവിനൊപ്പം  സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലും മുൻ പന്തിയിലാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0