ഫ്രാന്‍സില്‍ കത്തോലിക്ക ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ ആയുധധാരിയെ പിടികൂടി

ഫ്രാന്‍സിലെ പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള മെസോഅല്‍ഫോറിലെ സെന്റ് ആഗ്‌നസ് കത്തോലിക്കാ പള്ളിയില്‍ അതിക്രമിച്ചു കയറിയ ആയുധധാരിയായ ഒരാളെ പോലീസ് പിടികൂടി.

Dec 27, 2021 - 03:08
 0

ഫ്രാന്‍സിലെ പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള മെസോഅല്‍ഫോറിലെ സെന്റ് ആഗ്‌നസ് കത്തോലിക്കാ പള്ളിയില്‍ അതിക്രമിച്ചു കയറിയ ആയുധധാരിയായ ഒരാളെ പോലീസ് പിടികൂടി. ദേവാലയത്തിന് പുറത്തു കഠാരയ്ക്കു മൂര്‍ച്ചകൂട്ടിക്കൊണ്ടിരുന്ന ഇയാള്‍ നേരത്തെ വഴിപോക്കരുടെ നേരെ വധഭീഷണി മുഴക്കിയിരിന്നു. പോലീസെത്തി പള്ളിയ്ക്കകത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏതാനും വിശ്വാസികള്‍ മാത്രമാണ് ഈ സമയത്ത് ദേവാലയത്തില്‍ ഉണ്ടായിരിന്നത്.

നിരവധി പോക്കറ്റുകള്‍ ഉള്ള വസ്ത്രം ധരിച്ചിരുന്ന ഇയാളില്‍നിന്ന് പല വിചിത്രവസ്തുക്കളും കണ്ടെടുത്തതായി പോലീസ് പറഞ്ഞെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളിപ്പരിസരത്ത് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്. അതിക്രമിച്ചു കടന്നയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫ്രാന്‍സില്‍ സമീപകാലത്തായി ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണവും വിശ്വാസികള്‍ക്ക് നേരെ ഭീഷണിയുമായി നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0