ബഥേൽ ബൈബിൾ കോളേജ് യു.കെ: ബിരുദദാന ചടങ്ങ് ആഗസ്റ്റ് 27ന്
ബഥേൽ ബൈബിൾ കോളേജിന്റെ (പുനലൂർ) വിദൂര പഠനശാഖയുടെ (Global Institute of Theological Studies (GITS) യു.കെ. സെന്ററുകളുടെ ഒരുമിച്ചുള്ള ബിരുദദാന ചടങ്ങ് ആഗസ്റ്റ് 27ന് യു.കെയിലെ നോർത്താംപ്റ്റണ്‍ (Overlade Close Abbey Centre Baptist Church, NN4 ORZ) വച്ച് രാവിലെ 10 മണി മുതൽ നടക്കും.
ബഥേൽ ബൈബിൾ കോളേജിന്റെ (പുനലൂർ) വിദൂര പഠനശാഖയുടെ (Global Institute of Theological Studies (GITS) യു.കെ. സെന്ററുകളുടെ ഒരുമിച്ചുള്ള ബിരുദദാന ചടങ്ങ് ആഗസ്റ്റ് 27ന് യു.കെയിലെ നോർത്താംപ്റ്റണ്‍ (Overlade Close Abbey Centre Baptist Church, NN4 ORZ) വച്ച് രാവിലെ 10 മണി മുതൽ നടക്കും. പുനലൂർ ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ റവ. റ്റി എസ് സാമുവൽകുട്ടി മുഖ്യാതിഥിയായിരിക്കും. ലണ്ടൻ, നോർത്താംപ്റ്റൻ, പോട്സ്മത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരോടൊപ്പം ഓൺലൈൻ ക്ലാസ്സുകൾ പൂർത്തീകരിച്ച നാല്പത് പേരാണ് പഠനം പൂർത്തീകരിച്ച് ബിരുദം നേടുന്നത്. “….ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായിരിക്കുക (തിമോ. 2:15)” എന്നതാണ് തീം. പാസ്റ്റർ വർഗ്ഗീസ് എം. ശാമുവേൽ (യു.കെ) ആണ് കോർഡിനേറ്റർ.