ഈജിപ്തിലെ മിന്യയിൽ കിംവദന്തിയുടെ പേരിൽ ക്രൈസ്തവരുടെ വീടുകൾക്ക് നേരെ ആക്രമണം

Christian homes attacked over rumours in Minya, Egypt

Oct 28, 2025 - 14:59
 0
ഈജിപ്തിലെ മിന്യയിൽ കിംവദന്തിയുടെ പേരിൽ ക്രൈസ്തവരുടെ വീടുകൾക്ക് നേരെ ആക്രമണം

ഈജിപ്‌തിലെ അപ്പർ ഈജിപ്‌തിലെ മിന്യ പ്രവിശ്യയിൽ ഒരു യുവ ക്രിസ്ത്യൻ യുവാവും മുസ്ലിം പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന ഓൺലൈൻ കിംവദന്തികളെ തുടർന്ന് സമുദായിക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. നാസ്‌ലത്ത് ജാഫ്‌ ഗ്രാമത്തിലെ ക്രൈസ്തവരുടെ ഭവനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് സമാധാനത്തിനായി പ്രാർത്ഥനകൾ ഉയർന്നു.

ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വിദ്വേഷ പ്രസംഗങ്ങളാണ് മുസ്ലിം സമുദായത്തിലെ ചിലരെ പ്രകോപിപ്പിച്ചത്. ക്രിസ്ത്യാനികളുടെ വീടുകൾക്ക് പുറത്ത് തടിച്ചുകൂടിയ ഇവർ കല്ലുകളും തീവ്രവസ്തുക്കളും കെട്ടിടങ്ങൾക്ക് നേരെ എറിഞ്ഞു. സംഘർഷം അറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ചിലരെ അറസ്റ്റ് ചെയ്തു. അധികൃതർ ഇപ്പോൾ പ്രദേശത്ത് അനൗപചാരിക ഒത്തുതീർപ്പ് യോഗം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0