നിക്കരാഗ്വേയിലെ ക്രൈസ്തവർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ നേതാക്കൾ
അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന നിക്കരാഗ്വേയിലെ ക്രൈസ്തവർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ മെത്രാന്‍മാരും രൂപതകളും രംഗത്തെത്തിയിട്ടുണ്ട്.
അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന നിക്കരാഗ്വേയിലെ ക്രൈസ്തവർക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ മെത്രാന്‍മാരും രൂപതകളും രംഗത്തെത്തിയിട്ടുണ്ട്. ക്യൂബയിലെയും സ്പെയിനിലെയും അമേരിക്കയിലെയും വിവിധ കത്തോലിക്ക മെത്രാന്‍മാര്‍ വിഷയത്തില്‍ നിക്കരാഗ്വേയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ക്യൂബയിലെ കത്തോലിക്ക ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സന്യാസ ജീവിതം നയിക്കുന്നവര്‍ എന്നിവരോടൊപ്പം നിക്കരാഗ്വേയിലെ ദൈവജനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അനുഗമിക്കുകയും ചെയ്യുന്നുവെന്നും ക്യൂബന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ എമിലിയോ അരങ്കുരെൻ എചെവേരിയ പ്രസ്താവിച്ചു. രാജ്യത്തെ ഭരിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടം നിക്കരാഗ്വേയിലെ സഭയുടെ സ്വാതന്ത്ര്യത്തെ തടഞ്ഞിരിക്കുകയാണെന്നു അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ആര്‍ച്ച് ബിഷപ്പ് ജോസ് മരിയ ഗില്‍ പറഞ്ഞുകൊണ്ട് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.