ഒര്‍ലാന്റോയില്‍ ക്രിസ്തീയ സംഗീത സായാഹ്നം സെപ്. 20 ന്

Sep 6, 2025 - 11:00
Sep 6, 2025 - 11:02
 0
ഒര്‍ലാന്റോയില്‍ ക്രിസ്തീയ സംഗീത സായാഹ്നം സെപ്. 20 ന്

ക്രിസ്തീയ സംഗീത ലോകത്തെ പ്രമുഖ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയി പുത്തൂർ സംഘവും അവതരിപ്പിക്കുന്ന 'സ്നേഹ സങ്കീർത്തന' സംഗീത ആലാപനം സെപ്റ്റംബർ 20 ന് ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഒര്‍ലാന്റോ ഐപിസി ചര്‍ച്ചില്‍ നടക്കും.

എക്കാലത്തെയും മികച്ച ഹൃദയ സ്പര്‍ശിയായ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുവാന്‍ അനുഗ്രഹീത ഗായകരായ മെറിൻ ഗ്രിഗറിയും, മരിയ കൊലാടിയും എത്തിച്ചേരും. യേശുദാസ് ജോർജ്, ഹരികുമാർ പന്തളം, ജേക്കബ് സാമുവേൽ, എബി ജോസഫ് എന്നിവരടങ്ങുന്ന ഓർക്കസ്ട്ര ടീം പരിപാടിയുടെ മാറ്റ് കൂട്ടും. ഫ്ലോറിഡയിൽ ഉള്ള ക്രൈസ്തവ സംഗീത പ്രേമികള്‍ക്ക് ഹൈ ക്വാളിറ്റി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ വിവിധ ഭാഷകളിലുള്ള പഴയതും പുതിയതുമായ ഗാനങ്ങള്‍ ശ്രവിക്കാവുന്നതാണ്.

ലോകമെങ്ങും പോയി സക്ഷിയാകുവാനുള്ള യേശുനാഥന്റെ ആഹ്വാനം ഉള്‍ക്കൊണ്ടു സംഗീതത്തില്‍ കൂടി സുവിശേഷം എത്തിക്കുക എന്ന മഹാ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർ അലക്സാണ്ടർ ജോർജ് അറിയിച്ചു. 

ജനലക്ഷങ്ങള്‍ക്ക് ആശ്വാസമായ സൂപ്പര്‍ ഹിറ്റ് ഭക്തിഗാനങ്ങള്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കായി ബദ്ധപ്പെടുക: www.ipcorlando.org/concert

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0