ഇയാൻ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് സഹായവുമായി ക്രൈസ്തവ സംഘടനയായ 'സമരിറ്റൻ പേഴ്സ്'

രൂക്ഷമായി വീശി അടിച്ച ഇയാൻ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് കൈത്താങ്ങുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻ പേഴ്സ് രംഗത്തിറങ്ങി. പ്രമുഖ വചനപ്രഘോഷകന്‍ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന തെക്കുപടിഞ്ഞാറ് ഫ്ലോറിഡയിൽ ആയിരം സന്നദ്ധപ്രവർത്തകരെയാണ് ആളുകൾക്ക് സഹായം എത്തിക്കാൻ നിയോഗിച്ചിരിക്കുന്നത്.

Oct 12, 2022 - 06:05
 0
ഇയാൻ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് സഹായവുമായി ക്രൈസ്തവ സംഘടനയായ 'സമരിറ്റൻ പേഴ്സ്'

രൂക്ഷമായി വീശി അടിച്ച ഇയാൻ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് കൈത്താങ്ങുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻ പേഴ്സ് രംഗത്തിറങ്ങി. പ്രമുഖ വചനപ്രഘോഷകന്‍ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന തെക്കുപടിഞ്ഞാറ് ഫ്ലോറിഡയിൽ ആയിരം സന്നദ്ധപ്രവർത്തകരെയാണ് ആളുകൾക്ക് സഹായം എത്തിക്കാൻ നിയോഗിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും രൂക്ഷമായി അനുഭവിച്ച സ്ഥലങ്ങളിലാണ് സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിരിക്കുന്നത്.



ഫോർട്ട് മ്ഴേർസ്, പുണ്ടാ ഗോർഡാ, ഇംഗിൾവുഡ് എന്നീ സ്ഥലങ്ങളിലാണ് സന്നദ്ധ പ്രവർത്തകർക്ക് ചുമതല നൽകിയിരിക്കുന്നതെന്ന് സമരിറ്റൻ പേഴ്സ് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവിക്കുന്ന ഫ്രാങ്ക്ലിൻ ഗ്രഹാം 'ക്രിസ്ത്യൻ പോസ്റ്റ്' എന്ന മാധ്യമത്തോട് പറഞ്ഞു. സന്നദ്ധ പ്രവർത്തകർക്ക് വേണ്ടി അന്വേഷണം നടത്തിയപ്പോൾ വളരെ മികച്ച പ്രതികരണം ലഭിച്ചിരിന്നുവെന്നും അത് അങ്ങനെ തന്നെ നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രഹാം കൂട്ടിച്ചേർത്തു. എന്തെല്ലാം തങ്ങൾ ചെയ്യുന്നുവോ, അത് യേശുക്രിസ്തുവിന്റെ നാമത്തിൽ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ദൈവം നിങ്ങളെ മറന്നിട്ടില്ലായെന്നും ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്നും ആളുകളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും ഫ്രാങ്ക്ലിൻ ഗ്രഹാം പറഞ്ഞു.



വിശ്വാസവും പ്രത്യാശയും ക്രിസ്തുവിൽ അർപ്പിക്കണമെന്ന് ആളുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും ശക്തമായ വീശി അടിച്ച അഞ്ചാമത്തെ ചുഴലിക്കാറ്റെന്നാണ് 'ദ നാഷ്ണൽ എൻവിയോൺമെന്‍റൽ സാറ്റലൈറ്റ് ഡേറ്റാ ആൻഡ് ഇൻഫോർമേഷൻ സർവീസ്' ഇയാനെ വിശേഷിപ്പിച്ചത്. 2018ലെ മൈക്കിൾ ചുഴലിക്കാറ്റിന് ശേഷം ഫ്ലോറിഡയിൽ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. മണ്ണും, മറ്റ് അവശിഷ്ടങ്ങളും വീടുകളിൽ നിന്നും നീക്കം ചെയ്യാനും, പുനർനിർമ്മാണ പ്രവർത്തനത്തിനും സന്നദ്ധ സഹായത്തിനും സമരിറ്റൻ പേഴ്സിന്റെ സന്നദ്ധ പ്രവർത്തകർ സജീവമായി മുൻനിരയിലുണ്ട്.