ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു 15 ആമത് കോൺഫെറെൻസിന് അനുഗ്രഹീത സമാപ്തി, 2022 – 2024 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു മലയാളം സെക്ഷന്റെ നേതൃത്വത്തിലുള്ള ഫാമിലി കോൺഫ്രൻസ് (കുടുംബ സംഗമം) 2022 ജൂലൈ 15,16,17 തീയതികളിൽ ദി പയനിയർ സെന്റർ കിഡ്‌ടെർമിൻസ്റ്ററിൽ (The Pioneer Centre, Kidderminster) വച്ച് നടത്തപ്പെട്ടു. ജൂലൈ 15 വെള്ളിയാഴ്ച്ച വൈകിട്ട് 06 :30 ന് ആരംഭിച്ച ഫാമിലി കോൺഫ്രൻസ് ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു ഓവർസിയർ റവ. ഡോ. ജോ കുര്യൻ പ്രാർത്ഥിച്ചു ഉദ്‌ഘാടനം നിർവഹിച്ചു.
പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ, കാനഡ മുഖ്യാഥിതി ആയി ദൈവ വചനം പ്രഘോഷിച്ചു. കുട്ടികൾക്കും, യൗവ്വനക്കാർക്കും സഹോദരിമാർക്കും ,മാതാപിതാക്കൾക്കുമായി പ്രത്യകമായി മീറ്റിംഗുകൾ കോൺഫറൻസിൽ ക്രമീകരിച്ചു.
|
പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ, കാനഡ |
ബ്രദർ ബിനു യോഹന്നാന്റെ നേതൃത്വത്തിൽ വിവിധ സഭകളിൽ നിന്നും തിരഞ്ഞെടുത്ത സഹോദരി സഹോദരന്മാർ ഗാന ശുശ്രൂഷ നടത്തി.
ചർച്ച് ഓഫ് ഗോഡ് യൂകെ & ഇയു ഓവർസിയർ റവ. ഡോ. ജോ കുര്യന്റെ നേതൃത്വത്തിൽ, പാസ്റ്റർ വർഗീസ് തോമസ് , പാസ്റ്റർ തോമസ് ജോർജ് , ഇവാ. ഡോണി തോമസ് ബ്രദർ.ജോസ്മോൻ പൗലോസ് ബ്രദർ.മാമ്മൻ ജോർജ്ജ്, പാസ്റ്റർ ബിജു ചെറിയാൻ , പാസ്റ്റർ ഷിനു യോഹന്നാൻ , ബ്രദർ ബ്ലസൻ തോമസ് , ബ്രദർ ക്രിസ്റ്റോ എന്നിവർ നേതൃത്വ നിരയിൽ പ്രവർത്തിച്ചു.
ജൂലൈ 16 ശനിയാഴ്ച നടന്ന ജനറൽ ബോഡി മീറ്റിംഗിൽ 2022 – 2024 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
|
2022 – 2024 വർഷത്തെ പുതിയ നേതൃത്വം |
അസിസ്റ്റന്റ് ഓവർസിയർ പാസ്റ്റർ ജോൺ മത്തായി , നാഷണൽ സെക്രെട്ടറി പാസ്റ്റർ തോമസ് ജോർജ്ജ് , നാഷണൽ ട്രഷറർ ഇവാ. ടോണി തോമസ്, ഇവാഞ്ചലിസം ആൻഡ് ചർച്ച് ഗ്രോത്ത് ഡയറക്ടർ പാസ്റ്റർ ഫിന്നി ജോൺ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിനു യോഹന്നാൻ , ജോയിന്റ് ട്രഷറർ പാസ്റ്റർ ജോസ്‌മോൻ പൗലോസ്, സൺഡേ സ്കൂൾ കോ-ഓർഡിനേറ്റർ ബ്രദർ ബ്ലസൻ തോമസ് , യൂത്ത് കോ-ഓർഡിനേറ്റർ ബ്രദർ ക്രിസ്റ്റോ വിൽസൺ,
റീജിയൻ സൂപ്പർവൈസർസ് പാസ്റ്റർ വർഗീസ് തോമസ് (Scotland & Ireland), പാസ്റ്റർ ജോൺ മത്തായി (North England), പാസ്റ്റർ ബിജു ചെറിയാൻ (Midlands), പാസ്റ്റർ ഷാജി മാത്യു (South West), പാസ്റ്റർ സജി മാത്യു (London South West), പാസ്റ്റർ തോമസ് ജോർജ്ജ് ( London Norh East) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
17 ഞായാറാഴ്ച നടന്ന പൊതു സഭാ യോഗത്തോട് കൂടി കോൺഫെറൻസ് സമാപിച്ചു