തുലാവർഷ മഴ വകവയ്ക്കാതെ കുട ചൂടി പ്രസംഗിച്ച് പാസ്റ്റർ കെ.ജെ തോമസ് കുമളി

Oct 17, 2022 - 04:37
Oct 17, 2022 - 20:37
 0

മഴ വകവയ്ക്കാതെ പ്രസംഗം പൂർത്തിയാക്കി പാസ്റ്റർ കെ ജെ തോമസ്. പ്രഭാഷണം തുടങ്ങിയപ്പോഴേക്കും ചാറ്റൽ മഴ ആരംഭിച്ചു. വീട്ടിൻ മുറ്റത്ത് നടത്തിയ ഏകദിന കൺവെൻഷൻ ആയതിനാൽ പന്തൽ ഉണ്ടായിരുന്നില്ല. വിശ്വാസികളെ വീടിന്റെ വരാന്തകളിൽ നിർത്തി പാസ്റ്റർ കെ ജെ തോമസ് പ്രഭാഷണം തുടർന്നു. മരണാനന്തര മനുഷ്യ ഭാവി സ്വർഗ്ഗമോ ? നരകമോ ? എന്ന സന്ദേശം ആവേശപൂർവ്വം പ്രസംഗിച്ചു.

ഐ പി സി ഹെബ്രോൻ പുത്തൻകാവ് സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട്
5:30 മുതൽ 8:30 വരെയായിരുന്നു ഏകദിന കൺവെൻഷൻ. പാസ്റ്റർ എൻ ഒ ഇടിക്കുളയുടെ (കുഞ്ഞുമോൻ) ഭവനാങ്കണത്തിൽ നടന്ന സുവിശേഷ സദസ്സിൽ ജെറുശലേം വോയ്സ് ഏഴംകുളം ഗാനശുശ്രൂഷ നിർവ്വഹിച്ചു.
പാസ്റ്റർ സജിമോൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാസ്റ്റർ എൻ ഒ ഇടിക്കുള കൃതജ്ഞത അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0