ഇറാനിലെ 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി സുവിശേഷ ക്യാമ്പെയ്ന്‍
അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ഇറാനില്‍ അഭയം തേടി വിവിധ ക്യാമ്പുകളില്‍ കഴിയുന്ന ഏകദേശം 30 ലക്ഷത്തില്‍പ്പരം ആളുകള്‍ക്കായി സുവിശേഷ ക്യാമ്പെയ്നുമായി ഹാര്‍ട്ട് ഫോര്‍ ഇറാന്‍ എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന രംഗത്ത്.
അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ഇറാനില്‍ അഭയം തേടി വിവിധ ക്യാമ്പുകളില്‍ കഴിയുന്ന ഏകദേശം 30 ലക്ഷത്തില്‍പ്പരം ആളുകള്‍ക്കായി സുവിശേഷ ക്യാമ്പെയ്നുമായി ഹാര്‍ട്ട് ഫോര്‍ ഇറാന്‍ എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന രംഗത്ത്. ക്യാമ്പുകളില്‍ പട്ടിണിയും ദുരിതവുമായി കഴിയുന്നത് അഫ്ഗാന്‍ മുസ്ളീങ്ങളാണ്.
ഇവര്‍ക്കുള്ള ആഹാരവും വസ്ത്രങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമൊരുക്കുകയാണ് ഹാര്‍ട്ട് ഫോര്‍ ഇറാന്‍ .
സംഘടനയുടെ നൂറുകണക്കിനു മിഷണറിമാരാണ് സുവിശേഷ ദൌത്യവുമായി രംഗത്തു വന്നിട്ടുള്ളത്.
ലക്ഷ്യം യേശുക്രിസ്തുവിനെ പരിചയപ്പെടുത്തുകയും ഓരോ ആത്മാക്കളെയും ദൈവമക്കളാക്കിത്തീര്‍ക്കുകയുമാണ്. ഇവര്‍ക്ക് യേശു ആരാണെന്നുപോലും അറിയാത്തവരാണെന്ന് സംഘടനയുടെ പ്രധാന നേതാക്കള്‍ പറയുന്നു.
മൊഹബ്ബത് ടിവിയിലൂടെ സുവിശേഷ പരിപാടികളും ദൈവവചന പ്രസംഗങ്ങളും പകര്‍ന്നു നല്‍കുന്നുണ്ട്. ഇവരിലൂടെ ദൈവസഭയുടെ വ്യാപനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം