ഓപ്പൺ ഡോർസിന്റെ സ്ഥാപകൻ ബ്രദർ ആൻഡ്രൂ (ആൻഡ്രൂ വാൻ ഡെർ ബിജിൽ – 94) നിത്യതയിൽ ചേർക്കപ്പെട്ടു.

SamSam
Sep 30, 2022 - 19:12
Sep 30, 2022 - 20:36
 0
ഓപ്പൺ ഡോർസിന്റെ സ്ഥാപകൻ ബ്രദർ ആൻഡ്രൂ (ആൻഡ്രൂ വാൻ ഡെർ ബിജിൽ – 94) നിത്യതയിൽ ചേർക്കപ്പെട്ടു.

പ്പൺ ഡോർസിന്റെ സ്ഥാപകൻ ബ്രദർ ആൻഡ്രൂ (ആൻഡ്രൂ വാൻ ഡെർ ബിജിൽ – 94) നിത്യതയിൽ ചേർക്കപ്പെട്ടു. ബൈബിളിനു നിരോധനമുണ്ടായിരുന്ന രാജ്യങ്ങളിലേയ്ക്ക് അതിസാഹസികമായി ബൈബിളുകൾ കടത്താൻ ധൈര്യപൂർവം തന്റെ ജീവിതം മാറ്റിവെച്ച ലോകപ്രശസ്ത സുവിശേഷകനായിരുന്നു.

1967-ൽ “ഗോഡ്‌സ് സ്മഗ്ലർ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ബ്രദർ ആൻഡ്രൂ ആദ്യമായി ലോകശ്രദ്ധ നേടിയത്. തന്റെ ഫോക്‌സ്‌വാഗൺ ബീറ്റിൽ വാഹനത്തിൽ ബൈബിളുകൾ ഒളിപ്പിച്ച്‌ അതിസാഹസികമായി നിരോധിത രാജ്യങ്ങളിലേക്ക് ബൈബിളുകൾ കടത്തിയതെന്ന് അദ്ദേഹം ആ പുസ്തകത്തിൽ വിവിവരിക്കുന്നുണ്ട് . ഇവാഞ്ചലിക്കൽ ജേണലിസ്റ്റുകളായ ജോണും എലിസബത്ത് ഷെറിലും ചേർന്ന് എഴുതി “ബ്രദർ ആൻഡ്രൂ” എന്ന കോഡ് നാമത്തിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം 10 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും 35 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.

ജീവിതത്തിലുടനീളം, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് ബൈബിളുകൾ കടത്തിയതിന്റെ നിരവധി അനുഭവകഥകൾ അദ്ദേഹത്തിനുണ്ട്. ഒരിക്കൽ അദ്ദേഹം കാറിൽ അനധികൃതമായി ബൈബിളുകൾ നിറച്ച്‌ റൊമാനിയൻ അതിർത്തിയോട് അടുക്കുകയായിരുന്നു. അതിർത്തിയിൽ ക്യൂവിൽ കാത്തുനിൽക്കുമ്പോൾ, അതിർത്തി കാവൽക്കാർ ഓരോ കാറും പരിശോധിക്കുന്നത് ശ്രദ്ധിച്ചു. ആ സമയം എന്ത് ചെയ്യണമെന്ന് അറിയാതെ അദ്ദേഹം ദൈവത്തോട് പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ആശയം ഉണ്ടായി. “തന്റെ ഭാഗത്തുനിന്നുള്ള ഒരു മിടുക്കും കഴിവും ഈ പരിശോധനയിൽ രക്ഷപെടാൻ കഴിയില്ല എന്ന ഉത്തമബോധ്യമുണ്ടായിരുന്ന അദ്ദേഹം എപ്രകാരം പ്രാർത്ഥിച്ചു, “കാഴ്ചയില്ലാത്തവരുടെ കണ്ണുകൾ തുറന്ന കർത്താവേ, ഇവിടെ ഈ കാഴ്ചയുള്ള പരിശോധകരുടെ കണ്ണ് കുറച്ചുനേരത്തേക്കു അടക്കേണമേ.” ശേഷം അദ്ദേഹം കുറച്ച് ബൈബിളുകൾ പുറത്തെടുത്ത് കാവൽക്കാർക്ക് കാണത്തക്കവണ്ണം തുറന്നിട്ടു. പിന്നീട് ഗാർഡ് പോസ്റ്റിലേക്ക് വണ്ടി കയറ്റി, സെക്യൂരിറ്റി പാസ്‌പോർട്ടിലേക്ക് നോക്കി, എന്നിട്ട് കൈ വീശി കാണിച്ചു. മുന്നോട്ട് നീങ്ങി, കാൽ ബ്രേക്കിന് മുകളിലായി. ഒന്നും സംഭവിച്ചില്ല. അദ്ദേഹം പിൻഭാഗത്തെ കണ്ണാടിയിലേക്ക് നോക്കി. സെക്യൂരിറ്റി പിന്നിലെ കാർ സൂക്ഷ്മമായി പരിശോധിക്കുന്നതാണ് കണ്ടത്. പ്രാർത്ഥനയുടെ മറുപടി ആയിരുന്നു അത്.

അദ്ദേഹം സ്ഥാപിച്ച ഓപ്പൺ ഡോർസ് ഓരോ വർഷവും 300,000 ബൈബിളുകളും 1.5 ദശലക്ഷം ക്രിസ്ത്യൻ പുസ്തകങ്ങളും, മാർഗനിർദേശങ്ങൾ അടങ്ങിയ പുസ്തകങ്ങളും വിതരണം ചെയ്യുന്നു. ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് വേണ്ടി നിലകൊള്ളുന്ന ഈ പ്രസ്ഥാനം നിരവധി സാമൂഹിക പ്രവർത്തങ്ങളും നടത്തുന്നുണ്ട്.