ഐ പി സി ബെംഗളുരു സെന്റർ വൺ 16-ാമത് കൺവൻഷന് അനുഗ്രഹീത തുടക്കം
ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുവിൻ്റെ മാതൃക പിന്തുടർന്ന് പ്രാർത്ഥന ജീവിതം നയിക്കുന്നവരായിക്കണമെന്ന് കർണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെന്റർ പ്രസിഡന്റുമായ പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 16-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ഒ. ടി തോമസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ വി.ജി.മനോജ് (നിലമ്പൂർ) പ്രാരംഭ ദിനത്തിൽ പ്രസംഗിച്ചു. പാസ്റ്റർമാരായ കെ.എസ്.ജോസഫ്, തോമസ് ഫിലിപ്പ് (വെൺമണി) , എന്നിവർ പ്രസംഗിക്കും. ഡിസ്ട്രിക്റ്റ് ക്വയർ, സിസ്റ്റർ മോളമ്മ ജോർജ് എന്നിവർ ചേർന്ന് ഗാനശുശ്രൂഷ നിർവഹിച്ചു.
ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. 17 ന് രാവിലെ 10 മുതൽ 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30- 4.30 വരെ സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 21 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും.
ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), സാം സൈമൺ (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.