ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയൻ ശുശ്രൂഷക സമ്മേളനത്തിന് അനുഗൃഹീത സമാപനം
IPC UK and Ireland Region Ministerial Conference concludes with a blessed conclusion
നമ്മുടെ കർത്താവ് എന്നെ വിശ്വസ്തൻ എന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കിയത് കൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു. പാസ്റ്റർ തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയൻ ശുശ്രൂഷകന്മാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റീജൻ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ബേബിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റീജൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് ആമുഖപ്രസംഗം നടത്തി. സെക്രട്ടറി പാസ്റ്റർ ഡി ഗോൾ ലൂയിസ് സ്വാഗതം അറിയിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സമ്മേളനത്തിൽ ജോയിൻ സെക്രട്ടറി പാസ്റ്റർ വിനോദ് ജോർജ് അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 40 ലധികം സഭകളുടെ ശുശ്രൂഷകന്മാരും, സഭയിലെ, മുതിർന്നവരും കുടുംബമായി ഈ സമ്മേളനത്തിൽ പങ്കെടുത്തു. ട്രഷറർ ബ്രദർ ജോൺ മാത്യു നന്ദി അറിയിച്ചു. സ്ട്രോക്ക് ഓൺ ട്രെൻഡ് സഭാ പാസ്റ്റർ ലാലൻ മാത്യു നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0