ചർച്ച് ഓഫ് ഗോഡ് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം നവംബർ 4ന് കണ്ണൂരിൽ

Inauguration of Church of God Counseling Center in Kannur on November 4

Oct 25, 2026 - 11:54
 0
ചർച്ച് ഓഫ് ഗോഡ് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം നവംബർ 4ന് കണ്ണൂരിൽ
കണ്ണൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനവും നോർത്ത് മലബാർ സോൺ പാസ്റ്റേഴ്സ് & ഫാമിലി സെമിനാറും 2026 നവംബർ 4 ബുധനാഴ്ച നടക്കും. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന പരിപാടിയിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. വൈ. റെജി, കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ ഫിന്നി ജോസഫ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
നോർത്ത് മലബാർ സോൺ ഡയറക്ടർ പാസ്റ്റർ ജെയ്സൺ തോമസ്, കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് സെക്രട്ടറി ബ്രദർ അലൻ ബാലാജി, സ്റ്റേറ്റ് കൗൺസിലിംഗ് കോ-ഓർഡിനേറ്റർ പാസ്റ്റർ ഷെർവിൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.
കണ്ണൂർ, കോഴിക്കോട്, ബത്തേരി, ഇരിട്ടി, മാനന്തവാടി തുടങ്ങിയ മേഖലകളിലെ സെന്റർ പാസ്റ്റർമാരും പരിപാടിയിൽ പങ്കെടുക്കും. പാസ്റ്റർമാർക്കും കുടുംബങ്ങൾക്കും ആവശ്യമായ കൗൺസിലിംഗ് പിന്തുണ ലഭ്യമാക്കുന്നതിനും ആത്മീയവും കുടുംബപരവുമായ പ്രശ്നങ്ങളിൽ മാർഗനിർദേശം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള കൗൺസിലിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഈ ഉദ്ഘാടനം പുതിയ തുടക്കമാകും.
കൂടുതൽ വിവരങ്ങൾക്ക്: +91 95268 96202, +91 94000 27973

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0