യെരുശലേമില്‍ യിസ്രായേല്‍ കൂടുതല്‍ പിടി മുറുക്കുന്നു; ശ്മശാനം പൊളിച്ച് പാര്‍ക്ക് പണിയുന്നു

യെരുശലേമിനു മേലുള്ള കൂടുതല്‍ പിടി മുറുക്കി യിസ്രായേല്‍ ‍. കിഴക്കന്‍ യെരുശലേമില്‍ പലസ്തീന്‍കാരുടെ ശ്മശാനം (ഖബര്‍സ്ഥാന്‍ ‍) പൊളിച്ച് മാറ്റി വിശാലമായ പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി യിസ്രായേല്‍ മുന്നോട്ടു പോവുകയാണ്. 2022 പകുതിയോടെ

Nov 16, 2021 - 22:06
 0

കിഴക്കന്‍ യെരുശലേമില്‍ പലസ്തീന്‍കാരുടെ ശ്മശാനം (ഖബര്‍സ്ഥാന്‍ ‍) പൊളിച്ച് മാറ്റി വിശാലമായ പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി യിസ്രായേല്‍ മുന്നോട്ടു പോവുകയാണ്.

2022 പകുതിയോടെ യഹൂദന്മാര്‍ക്കുവേണ്ടി 1.4 ഹെക്ടര്‍ വ്യാപിച്ച് കിടക്കുന്ന നാഷണല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് അതോറിട്ടി ലക്ഷ്യമിടുന്നത്. ഇവിടെ നൂറ്റാണ്ടുകളായി പലസ്തീന്‍കാരുടെ ഖബര്‍ അടക്കുന്ന സ്ഥലമാണ് നഷ്ടപ്പെടുക. ഖബര്‍സ്ഥാനെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

യിസ്രായേലിന്റെ നടപടിക്കെതിരായി പലസ്തീന്‍കാര്‍ ഏതാനും ദിവസങ്ങളായി ഇവിടെ ശക്തമായ പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളും നടത്തി വരുന്നുണ്ട്. കിഴക്കന്‍ യെരുശലേമില്‍ അല്‍ ‍-അഖ്സ മോസ്ക്കിനു കിഴക്ക് ഭാഗത്താണ് അല്‍ ‍-യൂസുഫിയ എന്ന പേരിലറിയപ്പെടുന്ന ശ്മശാനം.

മോസ്ക്കിന്റെ കൊമ്പൌണ്ടിന്റെ മതിലുകളില്‍നിന്നും ഏതാനും മീറ്റര്‍ അകലെയുള്ള ശ്മശാനം ബാബ് അല്‍ അസ്ബത്ത് (ലയണിസ്റ്റ് ഗേറ്റ്) എന്നും അറിയ.പ്പെടുന്നു.
അധിനിവേശ കിഴക്കന്‍ യെരുശലേമിലെ പലസ്തീന്‍ അടയാളങ്ങളില്‍ ഒന്നാണ് അല്‍ ‍-യൂസുഫിയ ശ്മശാനം.

ബൈബിള്‍ പ്രവചനം പോലെ യിസ്രായേല്‍ മക്കള്‍ തങ്ങളുടെ വിശുദ്ധ ദൈവാലയമായ മൂന്നാം യെരുശലേം ദൈവാലയം പണിയാനുള്ള സര്‍വ്വവിധമായ ഒരുക്കത്തിലാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ട്. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും അവര്‍ ഒരുക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു.

കര്‍ത്താവായ യേശുക്രിസിതുവിന്റെ രണ്ടാം മടങ്ങിവരവിനുശേഷം എതിര്‍ക്രിസ്തുവിന്റെ ഭരണകാലത്തിന്റെ ആരംഭ ഘട്ടത്തില്‍ യഹൂദര്‍ തങ്ങളുടെ പ്രിയപ്പെട്ട ദൈവാലയം പണി നടത്തുമെന്നാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രവാചകന്മാര്‍ വെളിപ്പെടുത്തിയത്.

അതിനായി പരമാവധി യഹൂദന്മാരെ യെരുശലേം നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ പാര്‍പ്പിക്കാനുള്ള പദ്ധതിയാണ് യിസ്രായേല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്.