അന്ത്യത്താഴത്തെ വികലമായി ചിത്രീകരിച്ച് പരസ്യം നൽകിയ പ്രമുഖ ഫാസ്റ്റ്ഫുഡ് ശൃംഖല മാപ്പ് പറഞ്ഞു
ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച് പരസ്യം നൽകിയ ബർഗർ കിംഗ് എന്ന പ്രമുഖ ഫാസ്റ്റ്ഫുഡ് ശൃംഖല പ്രതിഷേധങ്ങളെത്തുടർന്ന് മാപ്പ് പറഞ്ഞു. യൂറോപ്യൻ രാജ്യമായ സ്പെയിനിലാണ് സംഭവം നടക്കുന്നത്. പച്ചക്കറി ഉപയോഗിച്ചുളള ഭക്ഷ്യവസ്തുക്കളുടെ പരസ്യമാണ് അന്ത്യത്താഴ ചിത്രത്തിലൂടെ അവർ ജനങ്ങളിലേക്ക് എത്തിച്ചത്. ഈ പരസ്യം പിൻവലിക്കാൻ നടപടി സ്വീകരിച്ചതായി കമ്പനി വ്യക്തമാക്കി.
¿Qué pasaría si atentara @burgerking_es contra el sentimiento religioso de otra confesión?
Se admiten sugerencias de respuesta.
Esta foto es de ayer Jueves Santo, en Sevilla. Calle San Pablo. pic.twitter.com/X1L9mos69G— Rosana Ribera de Gracia (@RosanaRibera) April 15, 2022
"നിങ്ങൾ ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ. ഇതിൽ മാംസം ഇല്ല. ഇത് 100% സസ്യാഹാരമാണ്," ഒരു പരസ്യത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. മറ്റൊരു പരസ്യത്തിൽ 'എന്റെ മാംസത്തിന്റെ മാംസം' എന്ന വാചകത്തിൽ നിന്ന് മാംസം എന്ന പദം വെട്ടി അവിടെ സസ്യം എന്ന വാക്ക് കൂട്ടിച്ചേർത്തിരിന്നു. ഇതേതുടർന്ന് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ##BoicotBurgerKing എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ വൈറലായി. സിറ്റിസൺ ഗോയിൽ ഒരു ക്യാമ്പയിനും വിശ്വാസികൾ തുടക്കമിട്ടു.
Pedimos disculpas a todos aquellos que se hayan sentido ofendidos por nuestra campaña dirigida a promocionar nuestros productos vegetales en Semana Santa. Nuestra intención nunca ha sido ofender a nadie y ya ha sido solicitada la retirada inmediata de la campaña. — Burger King (@burgerking_es) April 17, 2022
പരസ്യം പിൻവലിക്കുക, മാപ്പ് പറയുക, ഒരു ഉന്നത മേധാവിയെ ജോലിയിൽ നിന്ന് നീക്കം ചെയ്യുക എന്ന ആവശ്യമാണ് ക്യാമ്പയിനിൽ വിശ്വാസികൾ കമ്പനിയോട് ആവശ്യപ്പെട്ടത്. ബഹിഷ്കരണത്തിലൂടെ മാത്രമേ അവർ ക്രൈസ്തവരെയും, യേശുക്രിസ്തുവിനെയും ബഹുമാനിക്കാൻ ആരംഭിക്കുകയുള്ളൂവെന്ന് സംഘാടകർ പറഞ്ഞു. ഒടുവില്‍ ഉയിർപ്പ് ഞായറാഴ്ച തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമ്പനി മാപ്പ് പറഞ്ഞത്. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 22,000 ആളുകളാണ് ക്യാമ്പയിനിൽ ഒപ്പുവെച്ചത്.