ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ 39-ാം മത് ജനറൽ കൺവെൻഷൻ 18 ന്

Philadephia Gospel Church of God In India 39th General Convention on 18th January

Jan 17, 2023 - 02:02
 0
ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ 39-ാം മത് ജനറൽ കൺവെൻഷൻ 18 ന്

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ 39-ാം മത് ജനറൽ കൺവെൻഷൻ ജനുവരി18 ന് തുടക്കം കുറിക്കും. 22 ഞായറാഴ്ച സമാപിക്കും. ദിവസവും വൈകിട്ട് 6 മണി മുതൽ 9.30 വരെയാണ് സമയം. പാമ്പാടി ജി.എം ഡി ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ ദൈവസഭാ പ്രസിഡന്റ് ,റവ.ഡോ. ബേബി മാത്യു ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ , സുഭാഷ് കുമരകം, അജി ആന്റണി, എബി എബ്രഹാം, ജോയ് പാറയ്ക്കൽ, റ്റി ഡി ബാബു, പൗലോസ് സോളമൻ എന്നിവർ ദൈവ വചനം പ്രസംഗിക്കും.