നൈജീരിയയില്‍ വൈദികനെ വെടിവെച്ച് കൊലപ്പെടുത്തി

നൈജീരിയയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഓഗൂന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അബോകുട്ടയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. അബോകുട്ട രൂപത വൈദികനായ ഫാ. ലൂക്ക് അഡെലെയാണ് തോക്കുധാരികളുടെ വെടിയേറ്റ് മരണപ്പെട്ടത്.

Dec 29, 2021 - 19:05
 0

നൈജീരിയയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഓഗൂന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അബോകുട്ടയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. അബോകുട്ട രൂപത വൈദികനായ ഫാ. ലൂക്ക് അഡെലെയാണ് തോക്കുധാരികളുടെ വെടിയേറ്റ് മരണപ്പെട്ടത്. 38 വയസ്സുണ്ടായിരിന്ന ഫാ. ലൂക്ക് 2017 ഓഗസ്റ്റ് 19നാണ് തിരുപ്പട്ടം സ്വീകരിച്ചത്. ക്രിസ്‌തുമസിന്റെ തലേദിവസം ഡിസംബർ 24-ന് വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ വരുന്നതിനിടെ ഒബാഫെമി ഒവോഡ് പട്ടണത്തില്‍വെച്ചാണ് വൈദികന് വെടിയേറ്റത്.

അനേകം അക്രമികളുള്ള പട്ടണമാണ് ഒബാഫെമി ഒവോഡ്. പ്രദേശത്തെ പോലീസുകാര്‍ക്ക് നേരെയും തോക്കുധാരികൾ വെടിയുതിർത്തുവെന്ന്‍ ഒഗൺ സ്റ്റേറ്റ് പോലീസ് കമാൻഡിന്റെ വക്താവ് അബിംബോള ഒയെമി വെളിപ്പെടുത്തി. നൈജീരിയയില്‍ ഓരോ വര്‍ഷവും നിരവധി വൈദികരാണ് മൃഗീയമായി കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0