പരിവർത്തിത ക്രൈസ്തവർക്ക് സംവരണം ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണം; പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ
Should be given all the benefits to Converted Christians including reservation Tamil Nadu Legislative assembley passed the resolution | ക്രിസ്ത്യൻ മതം സ്വീകരിച്ച പരിവർത്തിത ക്രൈസ്തവർക്ക് സംവരണം ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി.
ക്രിസ്ത്യൻ മതം സ്വീകരിച്ച പരിവർത്തിത ക്രൈസ്തവർക്ക് സംവരണം ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. മതപരിവർത്തനത്തിന് ശേഷവും ഈ വിഭാഗക്കാർ അതിക്രമങ്ങൾക്കു വിധേയരാകുകയാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. മതം മാറിയതിന്റെ പേരിൽ സ്വന്തം സമുദായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന അവകാശങ്ങൾ നിഷേധിക്കുന്നത് ശരിയല്ല. അതാണ് ഞങ്ങളുടെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ ഉൾപ്പെടെ മറ്റെല്ലാ പാർട്ടികളും പ്രമേയത്തെ സ്വാഗതം ചെയ്തപ്പോൾ ബിജെപി എംഎൽഎ വനതി ശ്രീനിവാസൻ പ്രമേയത്തിനെതിരെ പ്രതിഷേധിച്ച് പാർട്ടി സഹപ്രവർത്തകരുമായി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. എന്നാൽ ഈ വിഷയത്തിൽ അവർ നിയമസഭയിൽ നടത്തിയ പരാമർശങ്ങൾ സ്പീക്കർ എം അപ്പാവ് ഒഴിവാക്കി.
നേരത്തെ സംവരണം ഒഴികെയുള്ള എല്ലാ ഇളവുകളും നൽകി തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ വിഭാഗത്തിന് വിദേശ രാജ്യങ്ങളിൽ ഉപരിപഠനവും നേടുന്നതിനുള്ള സഹായമുൾപ്പടെ എല്ലാ വിദ്യാഭ്യാസ സഹായങ്ങളും തുടർന്നും ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാമൂഹ്യനീതി തത്വം എല്ലാ അർത്ഥത്തിലും പ്രാവർത്തികമാക്കണം എന്നതാണ് ഈ ദ്രാവിഡ സർക്കാരിന്റെ ലക്ഷ്യമെന്നും സ്റ്റാലിൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി എം കരുണാനിധി 1996, 2006, 2010, 2011 വർഷങ്ങളിൽ പ്രധാനമന്ത്രിമാർക്ക് ഈ ആവശ്യമുന്നയിച്ചു കത്തെഴുതിയിരുന്നു
Register free christianworldmatrimony.com