ചർച്ച് ഓഫ് ഗോഡ് ഷാർജയിൽ ആത്മീയ സംഗീത സന്ധ്യയും സുവനീർ പ്രകാശനവും
Spiritual Music Night and Souvenir release at Sharjah Church of God

ചർച്ച് ഓഫ് ഗോഡ് ഷാർജയുടെ 30 - മത് വാർഷികത്തോടനുബന്ധിച്ചു ആത്മീയ സംഗീത സന്ധ്യയും സുവനീർ പ്രകാശനവും ഫെബ്രു.18 ന് വൈകിട്ട് 7. 30 മുതൽ ഷാർജ യൂണിയൻ ചർച്ച് ഒന്നാം നമ്പർ ഹാളിൽ നടക്കും.
പാസ്റ്റർ ലോർഡ്സൺ ആന്റണിയും ടീമും ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ എബനേസർ ഡാനിയേൽ (ഡൽഹി )സുവനീർ പ്രകാശനം ചെയ്യും. പാസ്റ്റർ സാബു പി. ചാണ്ടി , ബിനു എൻ ജോയി എന്നിവർ നേതൃത്വം നല്കും.