10. പത്തു ബാധകള്‍

Ten plagues

May 25, 2024 - 13:42
 0
10. പത്തു ബാധകള്‍


ഫറവോന്‍ കഠിന ഹൃദയമുള്ളവന്‍ ആകുമെന്ന് ദൈവം മോശെക്കും അഹരോനും മുന്നറിയിപ്പ് നല്‍കി. അവര്‍ ഫറവോന്‍റെ അടുക്കല്‍ പോയപ്പോള്‍ ഫറവോനോടു പറഞ്ഞത്, “യിസ്രായേലിന്‍റെ ദൈവം പറയുന്നത് എന്തെന്നാല്‍; “എന്‍റെ ജനത്തെ പോകുവാന്‍ അനുവദിക്കുക”. എന്നാല്‍ ഫറവോന്‍ അവരെ ശ്രദ്ധിച്ചില്ല. യിസ്രായേല്‍ ജനത്തെ സ്വതന്ത്രമായി പോകുന്നതിനു പകരം അവരുടെ മേല്‍ കഠിനമായ ജോലികള്‍ നല്‍കി.
ഫറവോന്‍ ജനത്തെ പോകുവാന്‍ അനുവദിക്കുന്നത് നിരസിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ദൈവം ഈജിപ്തില്‍ അതിഭയങ്കരമായ പത്തു ബാധകള്‍ അയച്ചുകൊണ്ടിരുന്നു. ഈ ബാധകള്‍ മുഖാന്തിരം, ദൈവം ഫറവോന് അവനെക്കാളും സകല ഈജിപ്ത്യന്‍ ദൈവങ്ങളെക്കാളും താന്‍ ശക്തിമാന്‍ ആണെന്ന് കാണിച്ചു.
ദൈവം നൈല്‍ നദിയെ രക്തമാക്കി മാറ്റി, എങ്കിലും ഫറവോന്‍ ഇസ്രയേല്‍ ജനത്തെ പോകുവാന്‍ അനുവദിച്ചില്ല.
ദൈവം ഈജിപ്ത് മുഴുവന്‍ തവളകളെ അയച്ചു. ഫറവോന്‍ മോശെയോടു തവളകളെ നീക്കിക്കളയണം എന്നപേക്ഷിച്ചു. എന്നാല്‍ എല്ലാ തവളകളും ചത്തുപോയപ്പോള്‍, ഫറവോന്‍ ഹൃദയം കഠിനമാക്കുകയും ഇസ്രയേല്യര്‍ ഈജിപ്ത് വിട്ടുപോകുവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.
അതുകൊണ്ട് ദൈവം പേനുകളുടെ ബാഥ അയച്ചു. അനന്തരം അവിടുന്ന് ഈച്ചകളുടെ ബാധ അയച്ചു. ഫറവോന്‍ മോശെയെയും അഹരോനെയും വിളിച്ചു പറഞ്ഞത് അവര്‍ ആ ബാധ നിര്‍ത്തലാക്കുമെങ്കില്‍, ഇസ്രയേല്യര്‍ ഈജിപ്ത് വിട്ടുപോകാം എന്ന് പറഞ്ഞു. മോശെ പ്രാര്‍ത്ഥന കഴിച്ചപ്പോള്‍, ദൈവം അവരുടെ സകല ഈച്ചകളെയും ഈജിപ്തില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ ഫറവോന്‍ തന്‍റെ ഹൃദയം കഠിനപ്പെടുത്തുകയും ജനത്തെ സ്വതന്ത്രമായി പോകുവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.
അടുത്തതായി, ദൈവം ഈജിപ്ത്യര്‍ക്കുള്ള സകല കന്നുകാലികളെയും ബാധിച്ചു, അവ രോഗം ബാധിച്ചു ചാകുവാന്‍ ഇടയായി. എന്നാല്‍ ഫറവോന്‍റെ ഹൃദയം കഠിനപ്പെടുകയും, ഇസ്രയേല്യരെ പോകുവാന്‍ അനുവദിക്കാതെ ഇരിക്കുകയും ചെയ്തു.
അനന്തരം മോശെയോടു ദൈവം ഫറവോന്‍റെ മുന്‍പില്‍ വെച്ചു ചാരം ആകാശത്തേക്ക് എറിയുവാന്‍ പറഞ്ഞു. താന്‍ അതു ചെയ്തപ്പോള്‍, വേദനാജനകമായ ചര്‍മവ്യാധി ഈജിപ്ത്യര്‍ക്ക് ഉണ്ടായി, എന്നാല്‍ ഇസ്രയേല്യരുടെ മേല്‍ വന്നില്ല. ദൈവമോ ഫറവോന്‍റെ ഹൃദയത്തെ കഠിനപ്പെടുത്തി, ഫറവോന്‍ ഇസ്രയേല്യരെ സ്വതന്ത്രരായി പോകുവാന്‍ അനുവദിച്ചതുമില്ല.
അതിനുശേഷം, ദൈവം മിസ്രയീമിലെ മിക്കവാറും കൃഷിയെയും പുറത്തേക്ക് ഇറങ്ങിപ്പോയ മനുഷ്യരെയും നശിപ്പിക്കത്തക്കവിധം കല്മഴയെ അയച്ചു. ഫറവോന്‍ മോശെയും അഹരോനെയും വിളിച്ച് അവരോടു പറഞ്ഞത്, ഞാന്‍ പാപം ചെയ്തുപോയി, നിങ്ങള്‍ക്ക് പോകാം.” അതുകൊണ്ട് മോശെ പ്രാര്‍ത്ഥന കഴിക്കുകയും, കല്മഴ ആകാശത്തു നിന്ന് പെയ്യുന്നത് നില്‍ക്കുകയും ചെയ്തു.
എന്നാല്‍ ഫറവോന്‍ വീണ്ടും പാപം ചെയ്യുകയും തന്‍റെ ഹൃദയത്തെ കഠിനപ്പെടുത്തുകയും ചെയ്തു. താന്‍ ഇസ്രയേല്‍ ജനത്തെ സ്വതന്ത്രരായി വിട്ടയച്ചതും ഇല്ല.
അതുകൊണ്ട് ദൈവം വെട്ടുക്കിളികളുടെ കൂട്ടത്തെ ഈജിപ്തില്‍ വരുത്തി. ഈ വെട്ടുക്കിളികള്‍ കല്മഴ നശിപ്പിക്കാതെ വിട്ടിരുന്ന മുഴുവന്‍ വിളകളെയും തിന്നു നശിപ്പിച്ചു.
അനന്തരം ദൈവം മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കൂരിരുട്ട് അയച്ചു, അതിനാല്‍ ഈജിപ്ത്യര്‍ക്കു അവരുടെ വീടുകളെ വിട്ടു പുറത്തിറങ്ങുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇസ്രയേല്യര്‍ ജീവിച്ചിരുന്നിടത്തു വെളിച്ചം ഉണ്ടായിരുന്നു.
ഈ ഒന്‍പതു ബാധകള്‍ക്കു ശേഷവും, ഫറവോന്‍ ഇസ്രയേല്‍ ജനത്തെ സ്വതന്ത്രരായി വിട്ടയക്കുവാന്‍ വിസ്സമ്മതിച്ചു. ഫറവോന്‍ ശ്രദ്ധിക്കാതെ ഇരുന്നതിനാല്‍, ദൈവം ഒരു അവസാന ബാധയെ അയക്കുവാന്‍ പദ്ധതിയിട്ടു. അത് ഫറവോന്‍റെ മനസ്സ് മാറ്റും. _പുറപ്പാട് 5-10ല്‍ നിന്നുള്ള ദൈവവചന കഥ._