സുവിശേഷം പ്രസംഗിക്കുന്നതിനിടെ കുടുംബാംഗങ്ങളുടെ മുന്നില്‍ യുവാവ് വെടിയേറ്റു മരിച്ചു

അമേരിക്കയില്‍ നാട്ടുകാരോട് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന യുവാവ് ഭാര്യയുടെയും 2 വയസ്സുള്ള കുഞ്ഞിന്റെയും കണ്‍മുന്നില്‍ വെടിയേറ്റു മരിച്ചു. അലബാമായിലെ മോണ്ട് ഗോമറിയിലാണ് സംഭവം

Feb 11, 2022 - 17:48
 0

അമേരിക്കയില്‍ നാട്ടുകാരോട് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന യുവാവ് ഭാര്യയുടെയും 2 വയസ്സുള്ള കുഞ്ഞിന്റെയും കണ്‍മുന്നില്‍ വെടിയേറ്റു മരിച്ചു.

അലബാമായിലെ മോണ്ട് ഗോമറിയിലാണ് സംഭവം. മുന്‍ അമേരിക്കന്‍ സുന്ദരിയായ ക്രിസ്റ്റീന കോസ്ളോവസ്കിയുടെ (33) ഭര്‍ത്താവ് തോമസ് ഹാന്‍ഡ് ജൂനിയര്‍ (37) ആണ് 17 കാരന്റെ വെടിയേറ്റു മരിച്ചത്.

6 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. തോമസ് ദൈവഭാഗത്തേക്ക് കൂടുതല്‍ അടുക്കുകയും പ്രാദേശിക സഭയില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.

അടുത്തയിടെ ബൈബിള്‍ പഠനം നടത്തിയ ശേഷം കര്‍ത്താവിനെ സാക്ഷീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയായിരുന്നു. 17 കാരനായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സുവിശേഷം പ്രസംഗിച്ചത് ഇഷ്ടപ്പെടാത്തതാണ് കൊലയ്ക്കു കാരണമായി തോമസിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നത്. മോണ്ട് ഗോമറി പ്രശ്നങ്ങളും നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ളതുമായ ഏരിയയാണ് .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0