ചൈനയിൽ മുപ്പതോളം പാസ്റ്റര്‍മാരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു

Thirty pastors and believers arrested in China

Oct 18, 2025 - 13:31
 0
ചൈനയിൽ മുപ്പതോളം പാസ്റ്റര്‍മാരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു

അമേരിക്ക വിരുദ്ധ വികാരത്തെ തുടർന്ന് ചൈനയിലെ ബെയ്ഹായിയില്‍ ഡസന്‍ കണക്കിന് പാസ്റ്റര്‍മാരെയും വിശ്വാസികളെയും പൊലീസ് അറസ്റ്റ് ചെയ്തു. 2018 ന്ശേഷം ക്രിസ്ത്യാനികള്‍ക്ക് എതിരായി രാജ്യത്ത് നടന്ന ഏറ്റവും വലിയ നടപടിയാണിത്.നിയമവിരുദ്ധമായി സോഷ്യൽ മീഡിയയിലൂടെ സുവിശേഷം പ്രചരിപ്പിച്ചു എന്ന കുറ്റം ചാർത്തി സയോണ്‍ ചര്‍ച്ചിന്റെ സ്ഥാപകന്‍ പാസ്റ്റര്‍ ജിന്‍ മിംഗ്രി യെ പൊലിസ് അറസ്റ്റ് ചെയ്തു. പരമാവധി ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അഭിഭാഷകര്‍ക്ക് പാസ്റ്റര്‍മാരെ കാണാന്‍ അനുവാദം ലഭിച്ചിട്ടില്ല.150-ലധികം ക്രിസ്ത്യാനികളെ ചോദ്യം ചെയ്തുവെന്നും, പിന്നീട് ചിലരെ വിട്ടയച്ചു എന്നുമാണ് ഒടുവിൽ കിട്ടിയ വാർത്ത. തടവിലാക്കിയ പാസ്റ്റര്‍മാരെ ഉടന്‍ മോചിപ്പിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0