വുമൻസ് ഫെല്ലോഷിപ്പ് പ്രവർത്തന ഉദ്ഘാടനവും ഏകദിന ഉപവാസ പ്രാർത്ഥനയും
ഐപിസി പാലക്കാട് നോർത്ത് സെൻ്റർ വിമൻസ് ഫെലോഷിപ്പിന് നവ നേതൃത്വം. കോയമ്പത്തൂർ ചാവടിയിൽ സെപ്റ്റംബർ 14 ന് നടന്ന ഡിസ്ട്രിക്ട് മാസ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് സിസ്റ്റർ ഏലിയാമ്മ മത്തായി, സെക്രട്ടറി സിസ്റ്റർ അന്നമ്മ മാത്യൂസ്, ജോയിൻ്റ് സെക്രട്ടറി സിസ്റ്റർ ഓമന സോമൻ, ട്രഷറർ ഡയാന ജോബി എന്നിവരാണ് പുതിയ ഭാരവാഹികൾ. ഈ വർഷത്തെ പ്രവർത്തനങ്ങൾ
ഒക്ടോബർ 26 ന് (ശനി) കരിമ്പ ശലേം സഭയിൽ രാവിലെ 10 മണി മുതൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയോടെ ആരംഭിക്കും. സെൻ്റർ മിനിസ്റ്റർ പാ എം. വി. മത്തായി മുഖ്യ സന്ദേശം അറിയിക്കും.