ബൈബിൾ പരിഭാഷ നാനൂറു ആംഗ്യ ദൃശ്യ ഭാഷകളിലേക്ക്
അക്ഷരങ്ങളുടെ ശബ്ദമില്ലാത്തവർക്കു ഹൃദയത്തിൻ്റെ ഭാഷയിൽ ബൈബിൾ നൽകുവാനുള്ള സുവിശേഷ ദൗത്യം ശ്രദ്ധേയമാകുന്നു. ആംഗ്യഭാഷ (Sign Language)യിലുള്ള ബൈബിൾ 400 ഭാഷകളിൽ പുറത്തിറക്കാൻ ഇല്ലൂമിനേഷൻസ് ബൈബിൾ പരിഭാഷകർ തയ്യാറാകുകയാണ്.
അക്ഷരങ്ങളുടെ ശബ്ദമില്ലാത്തവർക്കു ഹൃദയത്തിൻ്റെ ഭാഷയിൽ ബൈബിൾ നൽകുവാനുള്ള സുവിശേഷ ദൗത്യം ശ്രദ്ധേയമാകുന്നു. ആംഗ്യഭാഷ (Sign Language)യിലുള്ള ബൈബിൾ 400 ഭാഷകളിൽ പുറത്തിറക്കാൻ ഇല്ലൂമിനേഷൻസ് ബൈബിൾ പരിഭാഷകർ തയ്യാറാകുകയാണ്. പ്രമുഖ 11 ബൈബിൾ പരിഭാഷാസംഘടനകളുടെ സംയുക്ത വേദിയാണ് ഇല്ലൂമിനേഷൻസ്.
2033 ൽ എല്ലാ ഭാഷകളിലും ആംഗ്യ ദൃശ്യ ബൈബിൾ എത്തിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ്
ബധിരർക്കു വേണ്ടി പുതിയ ആംഗ്യഭാഷകൾ കണ്ടെത്തിയതെന്ന് ‘ക്രിസ്റ്റ്യാനിറ്റി ടുടേ ‘ റിപ്പോർട്ടു ചെയ്തു. 40 വർഷം കൊണ്ട് 50 പരിഭാഷകരാണ് അമേരിക്കൻ ആംഗ്യഭാഷ വികസിപ്പിച്ചത് . ഇപ്പോൾ ആംഗ്യ ദൃശ്യ ഭാഷയിൽ ഒരു ബൈബിൾ പരിഭാഷ മാത്രമാണുള്ളത് .
ബധിരർക്കുവേണ്ടി ബൈബിൾ പരിഭാഷപ്പെടുത്തുന്ന 400 ആംഗ്യ ഭാഷകൾ കൂടെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചതായി ഡെഫ് ബൈബിൾ സൊസൈറ്റിയുടെ മുൻ പ്രസിഡണ്ടും പയനിയർ ബൈബിൾ ട്രാൻസ് ലേറ്റേഴ്സ് ഡയറക്ടറുമായ ജെ.ആർ.ബക്ളേ പറഞ്ഞു. ഇതുവരെ അമേരിക്കൻ ആംഗ്യഭാഷയിൽ ഉള്ള പുതിയനിയമം അല്ലാതെ മറ്റൊരു ഭാഷയിലും ആംഗ്യഭാഷാ പരിഭാഷ ലഭ്യമല്ലെന്നും മുമ്പിലുള്ളത് വലിയ ഒരു ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡെഫ് മിഷൻസിൻ്റെ സ്ഥാപകൻ
ഡുവാനേ കിംഗ് 40 വർഷം മുമ്പ് 1982ലാണ് അമേരിക്കൻ ഭാഷയിലുള്ള ദൃശ്യ ബൈബിൾ പ്രൊജക്ട് ആരംഭിച്ചത്. അമേരിക്കൻ സൈൻ ലാംഗ്വേജ് വേർഷൻ പ്രാഥമികമായി ബധിരർക്കുവേണ്ടി ബധിരർ തന്നെയാണ് പരിഭാഷപ്പെടുത്തിയത്. ഇത് ഇനി പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യഭാഷാബൈബിൾ പരിഭാഷകർക്കു ആധാരമാക്കാൻ കഴിയും. ഡെഫ് മിഷൻ്റെ നേതൃത്വത്തിലാണെങ്കിലും പദ്ധതിയുമായി അമേരിക്കൻ ബൈബിൾ സൊസൈറ്റി, ഡെഫ് ബൈബിൾ സൊസൈറ്റി, ഡെഫ് ഹാർബർ, ഡോർ ഇൻറർനാഷണൽ, പയനിയർ ബൈബിൾ ട്രാൻസ് ലേറ്റേഴ്സ്, ദി സീഡ് കമ്പനി, അമേരിക്കൻ വിക്ലിഫ് ബൈബിൾ ട്രാൻസ് ലേറ്റേഴ്സ് എന്നീ സംഘടനകളുടെ സഹകരണം ഉണ്ട്.
2033 ഓടെ അറിയപ്പെടുന്ന എല്ലാ ഭാഷകളിലും ആംഗ്യഭാഷാ ബൈബിൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 7000 ലോകഭാഷകളിൽ പകുതിയിൽ മാത്രമേ ബൈബിളിൻ്റെ ഏതെങ്കിലും ഭാഗങ്ങൾ ലഭ്യമായിട്ടുള്ളൂ. ആംഗ്യഭാഷാപരിഭാഷ കാലത്തിൻ്റെ ആവശ്യമായി പരിഗണിച്ച് ലോകമെമ്പാടുമുള്ള ദൈവജനം പിന്തുണ നൽകുന്നുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലോകത്ത് അവഗണിക്കപ്പെട്ട ഒരു വലിയ സമൂഹത്തിന് തിരുവചനം ലഭ്യമാകും.
Read in English: http://christiansworldnews.com/english_US/bible-translators-add-400-sign-languages-to-to-do-list