സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 തസ്തികകളിൽ ഒഴിവ്; ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ (Central Bank of India) 115 ഒഴിവുകളിലേക്ക് അപേക്ഷകരെ ക്ഷണിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിലേക്ക് (Bank) സാമ്പത്തിക വിദഗ്ധന്‍, ഡാറ്റാ സയന്റിസ്റ്റ്, ഇന്‍കം ടാക്‌സ് ഓഫീസര്‍, ലോ ഓഫീസര്‍, റിസ്‌ക് മാനേജര്‍, ടെക്‌നിക്കല്‍ ഓഫീസര്‍, സെക്യൂരിറ്റി തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

Dec 2, 2021 - 19:31
 0

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ (Central Bank of India) 115 ഒഴിവുകളിലേക്ക് അപേക്ഷകരെ ക്ഷണിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിലേക്ക് (Bank) സാമ്പത്തിക വിദഗ്ധന്‍, ഡാറ്റാ സയന്റിസ്റ്റ്, ഇന്‍കം ടാക്‌സ് ഓഫീസര്‍, ലോ ഓഫീസര്‍, റിസ്‌ക് മാനേജര്‍, ടെക്‌നിക്കല്‍ ഓഫീസര്‍, സെക്യൂരിറ്റി തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. എല്ലാ തസ്തികകളിലേക്കുമുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ (OnlineApplication) നവംബര്‍ 23 മുതൽ സ്വീകരിക്കാൻ ആരംഭിച്ചു. ഡിസംബര്‍ 17 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ www.centralbankofindia.co.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റിനുള്ള കോള്‍ ലെറ്ററുകള്‍ 2022 ജനുവരി 11നകം ലഭിക്കും. ഓണ്‍ലൈന്‍ പരീക്ഷ ജനുവരി 22ന് നടക്കും.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2021: യോഗ്യതാ മാനദണ്ഡം

അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥി ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ സംസ്ഥാനങ്ങളിലെ പൗരനായിരിക്കണം. 1962 ജനുവരി 1ന് മുമ്പ് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്കും ജോലിക്ക് അപേക്ഷിക്കാം. ബര്‍മ്മ, പാകിസ്ഥാന്‍, ശ്രീലങ്ക, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയയിലെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ (മുമ്പ് ടാംഗാനിക്ക, സാന്‍സിബാര്‍), കെനിയ, ഉഗാണ്ട, സാംബിയ, മലാവി, സൈര്‍, എത്യോപ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ ഇന്ത്യന്‍ വംശജരായ വ്യക്തിക്കും അപേക്ഷിക്കാം.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം

സ്റ്റെപ് 1: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക (www.centralbankofindia.co.in)

സ്റ്റെപ് 2: ഹോംപേജില്‍, ഓണ്‍ലൈന്‍ അപേക്ഷാ ഫോം തുറക്കാന്‍ 'ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക' (CLICK HERE TO APPLY ONLINE) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 3: നിങ്ങളുടെ പേര്, ഇമെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക

സ്റ്റെപ് 4: അപേക്ഷാ ഫോം പൂരിപ്പിക്കുക

സ്റ്റെപ് 5: സര്‍ട്ടിഫിക്കറ്റുകളും രേഖകളും അപ്ലോഡ് ചെയ്യുക

സ്റ്റെപ് 6: അപേക്ഷാ ഫീസ് അടയ്ക്കുക

സ്റ്റെപ് 7: ഭാവി ഉപയോഗത്തിനായി ഫോമിന്റെ പ്രിന്റ് ഔട്ട് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുക

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2021: അപേക്ഷാ ഫീസ്

പൊതുവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസായി 850 രൂപയും ജിഎസ്ടിയും അടയ്ക്കേണ്ടി വരും, അതേസമയം പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി) തുടങ്ങിയ വിഭാഗങ്ങളിലെ അപേക്ഷകര്‍ 175 രൂപയും ജിഎസ്ടിയും അപേക്ഷാ ഫീസായി സമര്‍പ്പിക്കണം.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2021: തിരഞ്ഞെടുക്കല്‍ നടപടിക്രമം

ഒരു ഓണ്‍ലൈന്‍ പരീക്ഷയും തുടര്‍ന്ന് വ്യക്തിഗത അഭിമുഖവും നടത്തിയാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ മൂന്ന് വിഭാഗങ്ങളുണ്ടാകും. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ബാങ്കിംഗ്, നിലവിലെ സാമ്പത്തിക സാഹചര്യം, പൊതു അവബോധം എന്നിവ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പരീക്ഷയാകും നടത്തുക.

മുംബൈ, പൂനെ, റായ്പൂര്‍, ഭോപ്പാല്‍, ചെന്നൈ, ചണ്ഡീഗഡ്, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, പട്ന എന്നീ സ്ഥലങ്ങളില്‍ ജനുവരി 22-നാണ് ഓണ്‍ലൈന്‍ പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2021: ശമ്പളം

ജെഎംജി സ്‌കെയില്‍ 1ന് 36,000 രൂപ മുതല്‍ 63840 രൂപ വരെയാണ് ശമ്പളം. എംഎംജി സ്‌കെയിലിൽ 48170 രൂപ മുതല്‍ 69810 രൂപ വരെ ആയിരിക്കും ശമ്പളം. എംഎംജി സ്‌കെയില്‍ 3ന് 63840 രൂപ മുതല്‍ 78230 രൂപ വരെ ശമ്പളം ലഭിക്കും. എസ്എംജി സ്‌കെയില്‍ 4ന് ശമ്പളം 76010 രൂപയ്ക്കും 89890 രൂപയ്ക്കും ഇടയിലും ടിഎംജി സ്‌കെയില്‍ 5ന് 89890 രൂപയ്ക്കും 100350 രൂപയ്ക്കും ഇടയിലായിരിക്കും ശമ്പളം ലഭിക്കുക