ചേമ്പില മാരക രോഗങ്ങള്‍ക്കു വരെ ഔഷധം
ചേമ്പില മാരക രോഗങ്ങള്‍ക്കു വരെ ഔഷധം ചേമ്പ് ഇഷ്ടപ്പെടുന്നവരാണ് നല്ലൊരു വിഭാഗം പേരും. എന്നാല്‍ ചേമ്പിന്റെ ഇല പുതു തലമുറകള്‍ക്ക് അത്ര പ്രിയമല്ല. ചേമ്പിലയില്‍ കുറഞ്ഞ കാലറിയും ഉയര്‍ന്ന ഫൈബറും അടങ്ങിയിരിക്കുന്നുവെന്നതാണ് പ്രത്യേകത.
ചേമ്പ് ഇഷ്ടപ്പെടുന്നവരാണ് നല്ലൊരു വിഭാഗം പേരും. എന്നാല്‍ ചേമ്പിന്റെ ഇല പുതു തലമുറകള്‍ക്ക് അത്ര പ്രിയമല്ല. ചേമ്പിലയില്‍ കുറഞ്ഞ കാലറിയും ഉയര്‍ന്ന ഫൈബറും അടങ്ങിയിരിക്കുന്നുവെന്നതാണ് പ്രത്യേകത.കൂടാതെ തയാമീന്‍ , മഗ്നീഷ്യം, കോപ്പര്‍ , പൊട്ടാസ്യം, വിറ്റാമിന്‍ ബി, സി എന്നിവയുടെ കലവറകൂടിയാണ് ചേമ്പില. മാരക രോഗങ്ങള്‍ക്ക് വരെ കാരണമായേക്കാവുന്ന ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാന്‍ ചേമ്പിലയില്‍ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകള്‍ക്ക് സാധിക്കും.
ഇതില്‍ കലോറിയുടെ അളവ് വളരെ കുറവാണ്. ഫൈബര്‍ ജലാംശം എന്നിവ ധാരാളംമുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുക. അതോടൊപ്പം ഫൈബര്‍ ശരീരത്തിലെ ഇന്‍സുലിന്റെയും ഗ്ളൂക്കോസിന്റെയും അളവ് നിയന്ത്രിക്കും.ഹൃദയരോഗ്യം സംരക്ഷിക്കാന്‍ ഇത് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധത്തിനും കണ്ണിന്റെ ആരോഗ്യത്തിനും, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ചേമ്പില ഉത്തമം. ഇതിലെ ജീവകം ബി ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കു നല്ലതാണ്.