കപ്പ തീന്‍ മേശയില്‍ എത്തും മുമ്പ്

കപ്പ തീന്‍ മേശയില്‍ എത്തും മുമ്പ് മലയാളികളുടെ പ്രീയപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളിലൊന്നാണ് കപ്പ. കപ്പ കഴിക്കുന്നതിനു മുമ്പ് പാചകത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ മികച്ച ഭക്ഷണമാണ് കപ്പ. എന്നാല്‍ ഇത് കഴിക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കപ്പയില്‍ സയനൈഡ് അടങ്ങിയിട്ടുണ്ട്.

Oct 24, 2018 - 13:16
 0
കപ്പ തീന്‍ മേശയില്‍ എത്തും മുമ്പ്

മലയാളികളുടെ പ്രീയപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളിലൊന്നാണ് കപ്പ. കപ്പ കഴിക്കുന്നതിനു മുമ്പ് പാചകത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ മികച്ച ഭക്ഷണമാണ് കപ്പ. എന്നാല്‍ ഇത് കഴിക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കപ്പയില്‍ സയനൈഡ് അടങ്ങിയിട്ടുണ്ട്. വേവിക്കുമ്പോള്‍ വെള്ളം നന്നായി ഊറ്റിക്കളയുന്നതിന്റെ കാരണം ഇതുതന്നെയാണ്.

പാത്ര തുറന്നുവെച്ച് കപ്പ പാചകം ചെയ്യുന്നതും വിഷാംശം അകറ്റാന്‍ സഹായിക്കുന്നു. തൈറോയ്ഡ്, പ്രമേഹം എന്നിവയുള്ളവര്‍ കപ്പ കഴിക്കരുത്. കപ്പയോടൊപ്പം മീനോ ഇറച്ചിയോ കഴിക്കുകയാണെങ്കില്‍ ഇതില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റുകള്‍ കപ്പയിലെ വിഷാംശം ഇല്ലാതാക്കും.

കപ്പ മസിലിന്റെ വളര്‍ച്ച ത്വരിത ഗതിയിലാക്കും. പേശികളുടെയും, എല്ലുകളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ദഹന പ്രക്രീയ സുഗമമാക്കുന്നതിനുള്ള ഭക്ഷണം കൂടിയാണ് കപ്പ. എന്നാല്‍ കപ്പ പച്ചയ്ക്കു കഴിക്കരുത്. കാരണം ദഹനപ്രശ്നങ്ങള്‍ ഉണ്ടാകും.

കപ്പയില്‍ ഫോളിക് ആസിഡും, വിറ്റാമിന്‍ ഡി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ കപ്പയ്ക്ക് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്.