ആരോഗ്യത്തിന് ഉത്തമം പാവയ്ക്കാ ജ്യൂസ് | Bitter Gourd Juice

Papaya juice is good for health Bitter Gourd Juice

Oct 10, 2024 - 16:09
Oct 10, 2024 - 16:09
 0

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ പാവയ്ക്ക സഹായിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ പാവയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.

പ്രമേഹരോ?ഗികള്‍ ദിവസവും ഒരു  ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള പി-ഇന്‍സുലിന്‍ എന്ന പ്രധാന ഘടകം പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

കരളിനെ സംരക്ഷിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. ഫാറ്റി ലിവര്‍ പ്രശ്‌നമുള്ളവര്‍ ദിവസവും പാവയ്ക്ക വെറും വയറ്റില്‍ കഴിക്കുകയോ ജ്യൂസായി കുടിക്കുകയോ ചെയ്യാം.

തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദിവസവും പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. പാവയ്ക്കയില്‍ കലോറി, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ അളവ് കുറവാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും വളരെ നല്ലതാണ് പാവയ്ക്ക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0