World Sleep Day | നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ
ആരോഗ്യകരമായ ഒരു ജീവിതത്തിന് ഏറ്റവും പ്രധാനമാണ് ശരിയായ ഉറക്കം. സമ്മര്‍ദ്ദം, ടെന്‍ഷന്‍ എന്നിവയെല്ലാം നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. ഉന്മേഷകരമായ ഉറക്കം നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെയാണ് മാര്‍ച്ച് 17 ലോക ഉറക്കദിനമായി ആചരിക്കുന്നതും. ശരിയായ ഉറക്കത്തിന് വേണ്ട അഞ്ച് കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.
1. 10-3-2-1-0 രീതി
ശരിയായ ഉറക്കത്തിനായി അനുവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയാണ് 10-3-2-1-0 ഈ സംഖ്യകളിലൂടെ പറയുന്നത്. 10 എന്നാല്‍ ഉറങ്ങുന്നതിന് 10 മണിക്കൂര്‍ മുമ്പ് കാഫീന്‍ ഭക്ഷണം ഒഴിവാക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കണം എന്നതാണ് 3 എന്ന സംഖ്യ കൊണ്ട് ഉദ്ദേശിക്കു്ന്നത്. ഉറങ്ങുന്നതിന് മുമ്പേയുള്ള ജോലികള്‍ 2 മണിക്കൂര്‍ മുമ്പെങ്കിലും പൂര്‍ത്തിയാക്കണം എന്നാണ് 2 എന്ന സംഖ്യയിലൂടെ പറയുന്നത്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കണമെന്നാണ് 1 എന്ന സംഖ്യയിലൂടെ സൂചിപ്പിക്കുന്നത്. ഒരാളുടെ ശരിയായ ഉറക്കത്തിന് ഈ രീതി പ്രാവര്‍ത്തികമാക്കുന്നത് വളരെ നല്ലതാണ്. ആദ്യമൊക്കെ കുറച്ച് തടസ്സങ്ങള്‍ നേരിടുമെങ്കിലും കാലക്രമേണ നല്ല രീതിയില്‍ ഉറങ്ങാന്‍ നിങ്ങളെ ഈ രീതി സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
2. ഉറങ്ങാനുള്ള ബെഡ് ഒരുക്കുന്ന രീതി
ഉറങ്ങാന്‍ വേണ്ടി മാത്രമുള്ളതായിരിക്കണം നിങ്ങളുടെ ബെഡ്ഡും മുറിയും. മുറിയ്ക്കുള്ളില്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് പൂര്‍ണ്ണമായി ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പലരും ജോലി ചെയ്യുന്നതും സോഷ്യല്‍ മീഡിയകള്‍ അമിതമായി ഉപയോഗിക്കുന്നതും ബെഡ്ഡിലിരുന്നാണ്. ആ രീതി നമ്മുടെ ശരിയായ ഉറക്കത്തെയാണ് ബാധിക്കുന്നത്.
അതിനാല്‍ ഉറങ്ങാനുള്ള നിങ്ങളുടെ മുറിയില്‍ ഇരുന്ന് ജോലികള്‍ ചെയ്യുന്നത് പൂര്‍ണ്ണമായി ഒഴിവാക്കണം. ജോലി ചെയ്യാന്‍ വീടിനുള്ളില്‍ പ്രത്യേകം സ്ഥലം ഒരുക്കണമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് തളര്‍ന്ന് കിടന്ന് ഉറങ്ങാനുള്ള സ്ഥലം മാത്രമായിരിക്കണം നിങ്ങളുടെ മുറി എന്ന രീതിയില്‍ മാറ്റം കൊണ്ടുവരണം. ഇത് ശരിയായ ഉറക്കത്തിന് സഹായിക്കുന്നതാണ്.
3. ദുസ്വപ്‌നങ്ങള്‍ ഒഴിവാക്കാന്‍ സംഗീതം
പേടിപ്പെടുത്തുന്ന ചില സ്വപ്‌നങ്ങള്‍ നിങ്ങളുടെ ഉറക്കം ഇല്ലാതാക്കിയേക്കാം. സംഗീതവുമായി ബന്ധപ്പെട്ട ഒരു രീതി പിന്തുടരുന്നതിലൂടെ ഉറക്കത്തിനിടെ ഉണ്ടാകുന്ന ഈ തടസ്സങ്ങള്‍ ഒഴിവാക്കാമെന്നാണ് ചില സ്വിസ് ഗവേഷകര്‍ പറയുന്നത്. പിയാനോയുടെ സംഗീതമാണ് ഇതിലുപയോഗിക്കുന്നത്.
പിയാനോയിലെ സി69 ട്യൂണ്‍ പ്ലേ ചെയ്യുന്നത് ഉറക്കത്തിനിടെയുണ്ടാകുന്ന ദുസ്വപ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
5. ഉറങ്ങാനുള്ള മുറി പങ്കുവെയ്ക്കുന്നത്
ഒറ്റയ്ക്ക് കിടക്കുമ്പോള്‍ പോലും ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് എങ്ങനെയാണ് മറ്റൊരാളോടൊപ്പം ഉറങ്ങുമ്പോള്‍ ശരിയായ ഉറക്കം ലഭിക്കുക? ചിലരുടെ ഉറക്കത്തെ ഇത് കാര്യമായി ബാധിച്ചേക്കാവുന്നതാണ്. പങ്കാളിയുടെ കൂര്‍ക്കംവലി, ശ്വാസോച്ഛാസം, ശരീര ചലനങ്ങള്‍, ഇതെല്ലാം ചിലപ്പോള്‍ അടുത്ത് കിടക്കുന്നയാളിന്റെ ഉറക്കത്തെ ബാധിച്ചേക്കാവുന്നതാണ്. ഇവിടെയാണ് ‘സ്‌കാന്‍ഡിനേവിയന്‍ സ്ലീപ്’ എന്ന രീതിയുടെ പ്രാധാന്യം. ഇത് പങ്കാളികള്‍ക്ക് നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. ഒരു ബെഡ്ഡും രണ്ട് മെത്തയും മാത്രമാണ് ഈ രീതിയ്ക്ക് ആവശ്യമായി വേണ്ടത്.
പങ്കാളികള്‍ക്ക് തങ്ങളുടെ ഉറക്കത്തിന് ആവശ്യമായ സ്വാതന്ത്ര്യവും ഈ രീതിയില്‍ ലഭിക്കുന്നതാണ്. പങ്കാളിയുമായി നിശ്ചിത അടുപ്പം നിലനിര്‍ത്തി നിങ്ങളുടേതായ സ്ഥലത്ത് സുഖമായി കിടന്നുറങ്ങാന്‍ ഈ രീതി സഹായിക്കുന്നതാണ്. നിരവധി ദമ്പതിമാര്‍ക്ക് ഈ രീതി ഒരു അനുഗ്രഹമാണ്.