മൗണ്ട് സീയോൻ കൺവെൻഷൻ സെന്ററിന്റെ സമർപ്പണ ശുശ്രൂഷ | Dedication ceremony Mount Zion Convention Centre | Church of God

Dedication ceremony Mount Zion Convention Centre | Church of God

Jan 17, 2023 - 01:41
 0

ർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ കർമ്മപദ്ധതികളുടെ ഭാഗമായി സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ പണികഴിപ്പിച്ച മൗണ്ട് സീയോൻ കൺവൻഷൻസെന്ററിന്റെ സമർപ്പണ ശുശ്രൂഷയും സാംസ്കാരിക സമ്മേളനവും 2023 ജനുവരി പതിനേഴാം തീയതി ഉച്ചകഴിഞ്ഞ് 2 മണി മുതൽ മുളക്കുഴയിൽ നടക്കും. 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ :സി.സി തോമസ് അധ്യക്ഷത വഹിക്കും. ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ്‌ (ഐ പി സി ജനറൽ സെക്രട്ടറി) അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ സഭാ നേതാക്കൾ, മാവേലിക്കര എംപി ശ്രീ കൊടിക്കുന്നിൽ സുരേഷ്, സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ശ്രീ കെ പി ഉദയഭാനു, എബി കുര്യാക്കോസ് ഡിസിസി സെക്രട്ടറി, കെ സോമൻ ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ്‌, മുളക്കുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മുളക്കുഴ പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ആശംസകൾ അറിയിക്കും.


സഭയുടെ ഭരണസമിതി അംഗങ്ങൾ, ഡിപ്പാർട്ട്മെന്റ് തലവന്മാർ, വിശ്വാസ സമൂഹം പ്രതിനിധികൾ എന്നിവർ ഈ യോഗത്തിൽ സംബന്ധിക്കും. ശതാബ്ദി കൺവെൻഷന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി നിർമ്മിച്ച ആയിരം പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയത്തിന്റെ സമർപ്പണ ശുശ്രൂഷയും ഉദ്ഘാടനവും 2 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ സഭയുടെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ: സി.സി തോമസ് നിർവഹിക്കും എജുക്കേഷണൽ ഡയറക്ടർ റവ ഡോക്ടർ ഷിബു കെ മാത്യു, സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ്, ജോയിൻ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ് എന്നിവർ ഈ യോഗങ്ങൾക്ക് നേതൃത്വം നൽകും എന്ന് സ്റ്റേറ്റ് മീഡിയ സെക്രട്ടറി പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കലും സ്റ്റേറ്റ് ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്ത് കാലായും അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0