ബൈബിളിലെ പുരാതന ഏദോമ്യ രാജ്യത്തിന്റെ ചരിത്ര ശേഷിപ്പ് കണ്ടെത്തി

ബൈബിളിലെ പുരാതന ഏദോമ്യ രാജ്യത്തിന്റെ ചരിത്ര ശേഷിപ്പ് കണ്ടെത്തി യെരുശലേം: ബൈബിള്‍ ചരിത്രത്തില്‍നിന്നും അപ്രത്യക്ഷമായ ഏദോമ്യ രാജവംശത്തിന്റെ 3000 വര്‍ഷം മുമ്പുള്ള ചരിത്ര ശേഷിപ്പ്

Oct 10, 2019 - 10:11
 0
ബൈബിളിലെ പുരാതന ഏദോമ്യ രാജ്യത്തിന്റെ ചരിത്ര ശേഷിപ്പ് കണ്ടെത്തി

ബൈബിള്‍ ചരിത്രത്തില്‍നിന്നും അപ്രത്യക്ഷമായ ഏദോമ്യ രാജവംശത്തിന്റെ 3000 വര്‍ഷം മുമ്പുള്ള ചരിത്ര ശേഷിപ്പ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ബിസി 12,11 നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന ഏദോമ്യ വംശ രാജഭരണ കാലത്തെ സജീവമായിരുന്ന ചെമ്പു ഖനിയുടെ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്.

തെക്കു കിഴക്കന്‍ അറേബ്യന്‍ മരുഭൂമിയിലെ ട്രാന്‍സ് യോര്‍ദ്ദാനും, മോവാബിനുമിടയിലുള്ള അറാബാ താഴ് വരയിലാണ് ഗവേഷകര്‍ ഉല്‍ഖനനം നടത്തി പുരാതന ചരിത്ര ശേഷിപ്പുകള്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇവിടെ യിസ്രായേല്‍ ‍-യോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ ഏദോമ്യര്‍ പൂര്‍വ്വ പിതാവായ യിസ്സഹാക്കിന്റെ മൂത്ത മകന്‍ ഏശാവിന്റെ വംശപരമ്പരയാണ് (ഉല്‍പ്പത്തി 36:1, 31)

യിസ്രായേല്‍ ‍-അമേരിക്ക സംയുക്ത പുരാവസ്തു ഗവേഷകരാണ് പഠനം നടത്തിയത്. സാന്‍ഡിയാഗോയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഫ്രൊഫസര്‍മാരായ ബെന്‍ യോസഫ്, ടോംലെവി എന്നിവരാണ് നേതൃത്വം നല്‍കിയത്.

പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി നടത്തിയ പരിശോധനയില്‍ അന്നത്തെ കാലത്ത് ഉപയോഗിച്ചിരുന്ന ചെമ്പ് ലോഹത്തിന്റെ അവശിഷ്ടങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞു. ചെമ്പ് ആ കാലഘട്ടത്തില്‍ ആയുധങ്ങള്‍ ഉണ്ടാക്കാനും കൃഷിക്കാവശ്യമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും ഉപയോഗിച്ചിരുന്നതായി ബെന്‍ യോസഫ് അഭിപ്രായപ്പെടുന്നു.

ഗവേഷണത്തോടനുബന്ധിച്ച് മറ്റൊരു ചരിത്രത്തെളിവുകൂടി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫറവോ രാജാവായ ശീഷക് ബിസി പത്താം നൂറ്റാണ്ടില്‍ വാഗ്ദത്തദേശം ആക്രമിച്ചു കൈവശപ്പെടുത്തിയ സംഭവം കൂടി ബന്ധിപ്പിക്കുന്നുണ്ട്. സംപുഷ്ടമായ ചെമ്പുഖനിയുള്ള ഈ പ്രദേശം ഈജിപ്റ്റുകാരും ആക്രമിച്ചു കൈവശപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു