അബ്രഹാം മല്‍ക്കിസേദെക്കിനെ സന്ദര്‍ശിച്ച കാലത്തെ ബലി പീഠം കണ്ടെടുത്തതായി ഗവേഷകര്‍
അബ്രഹാം മല്‍ക്കിസേദെക്കിനെ സന്ദര്‍ശിച്ച കാലത്തെ ബലി പീഠം കണ്ടെടുത്തതായി ഗവേഷകര്‍ യെരുശലേം: വിശ്വാസികളുടെ പിതാവായ അബ്രഹാം മഹാപുരോഹിതനായിരുന്ന മല്‍ക്കി സേദെക്കിനെ സന്ദര്‍ശിച്ച സമയത്തുണ്ടായിരുന്ന ബലിപീഠത്തിന്റെ കല്‍ത്തൂണ്‍ കണ്ടെത്തിയതായി ഗവേഷകര്‍ . യെരുശലേമിലെ പഴയ നഗരമായ ദാവീദിന്റെ നഗരത്തിലാണ് 4000 വര്‍ഷം മുമ്പ് നിര്‍മ്മിചച്ച കല്‍ത്തൂണ്‍ കണ്ടെത്തിയതെന്ന്
വിശ്വാസികളുടെ പിതാവായ അബ്രഹാം മഹാപുരോഹിതനായിരുന്ന മല്‍ക്കി സേദെക്കിനെ സന്ദര്‍ശിച്ച സമയത്തുണ്ടായിരുന്ന ബലിപീഠത്തിന്റെ കല്‍ത്തൂണ്‍ കണ്ടെത്തിയതായി ഗവേഷകര്‍ .
യെരുശലേമിലെ പഴയ നഗരമായ ദാവീദിന്റെ നഗരത്തിലാണ് 4000 വര്‍ഷം മുമ്പ് നിര്‍മ്മിചച്ച കല്‍ത്തൂണ്‍ കണ്ടെത്തിയതെന്ന് പുരാവസ്തു ഗവേഷകനായ എലി ഷുക്രോണ്‍ പറഞ്ഞു. മല്‍ക്കിസേദെക്ക് സ്ഥാപിച്ച കല്‍ത്തൂണ്‍ പിന്നീട് യാക്കോബ് ബെഥേലിലും സ്ഥാപിക്കുകയായിരുന്നുവെന്ന് (ഉല്‍പ്പത്തി 28-ാം അദ്ധ്യായം) ഷുക്രോണ്‍ അഭിപ്രയപ്പെടുന്നു.
അബ്രഹാമിനു മുമ്പുതന്നെ ജനങ്ങള്‍ ദൈവത്തെ പരസ്യമായി ആരാധിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ബലിപീഠങ്ങള്‍ ആളുകള്‍ വിവിധ സ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ചിരുന്നു.
വളരെ ലളിതമായി വെറും കല്ലില്‍ തീര്‍ത്ത തൂണുകള്‍ മൃഗബലിക്കുവേണ്ടിയായിരുന്നു. ഇത് ആരാധനയുടെ രീതിയായിരുന്നു. അള്‍ത്താരയില്‍ മൃഗബലി സമയത്ത് രക്തം ഒലിച്ചു പോകാനുള്ള ഓവു ചാല്‍, ഒലിവെണ്ണ ഇവ അഭിഷേകത്തിനായി ഉപയോഗിക്കുന്നു.
ഇതെല്ലാം തെളിയിക്കുന്നത് മല്‍ക്കിസേദെക്കിന്റെ കാലത്ത് പണിതതാണെന്നാണ്. ബൈബിള്‍ ഉല്‍പ്പത്തി പുസ്തകം 14-ാം അദ്ധ്യായത്തില്‍ മല്‍ക്കിസേദെക്കിനെപ്പറ്റിയും വിവരിക്കുന്നുണ്ട്. മല്‍ക്കി സേദെക്ക് അബ്രഹാമിനെ അനുഗ്രഹിച്ചിരുന്നു.
അബ്രഹാം സകലത്തിനും ദശാംശം നല്‍കിയിരുന്നു. ദശാംശം ആരാധനയുടെ ഭാഗമായിരുന്നുവെന്നും ഷുക്രോണ്‍ പറഞ്ഞു.