ഒന്നാം റാങ്ക് ജേതാവിനെ ആദരിച്ചു

SamSam
Aug 29, 2022 - 18:45
Aug 29, 2022 - 19:03
 0
ഒന്നാം റാങ്ക് ജേതാവിനെ ആദരിച്ചു

മദ്രാസ് യൂണിവേഴ്സിറ്റി MSc സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ കെവിൻ ഫിലിപ്പ് സാബുവിനെ ഐപിസി പാമ്പാടി സെന്ററിലെ അരീപ്പറമ്പ് ശാലോം സഭയിൽ വെച്ച് നടന്ന മാസ യോഗത്തോടനുബന്ധിച്ച് പ്രത്യേക മീറ്റിംഗിൽ സെന്ററും സെന്റർ സൺഡേസ്കൂളും ചേർന്ന് ആദരിച്ചു. പാമ്പാടി ബെഥേൽ സഭാഗം കൂടെ ആണ് കെവിൻ. പ്രസ്തുത മീറ്റിംഗിൽ സെൻട്രൽ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ മെമന്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.

കൂടാതെ സിവിൽ സർവീസിന് പോകുന്ന ഗ്ലോറിയ വർഗീസിനെയും, MSc ക്ക് 91% മാർക്ക് വാങ്ങിച്ച കെസിയ മേരി തോമസിനെയും, എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ സ്റ്റെയ്സി, അക്സ, കെസിയ, നെവിൻ തുടങ്ങിയവരെയും ആദരിച്ചു. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റമ്മാരായ സി എ കുര്യൻ, ബാബു ആൻഡ്രൂസ്, സജി കാനം, തോമസ് ചെറിയാൻ, പി എം തോമസ് തുടങ്ങിയവർ സംബന്ധിച്ചു.