ഐ.എ.ജി യു.കെ & യുറോപ്പ്: നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ പ്രസ്റ്റനിൽ

IAG UK and Europe National Conference

Dec 1, 2022 - 17:50
 0

16 മത്‌ ഐ എ ജി യു കെ & യൂറോപ്പ് നാഷണൽ കോൺഫ്രൻസ് 2023 മാർച്ച് 17 മുതൽ 19 വരെ ഇംഗ്ലണ്ടിലെ പ്രെസ്റ്റൻ പട്ടണത്തിൽ വെച്ച് നടക്കും. കോൺഫ്രൻസിൽ സഹോദരിമാർക്കും, യുവജനങ്ങൾക്കും, കുഞ്ഞുങ്ങൾക്കും ഉള്ള പ്രത്യേക സെക്ഷനുകൾ നടക്കും.അനുഗ്രഹീത ഗാനരചയിതാവും ഗായകനും കൺവൻഷൻ പ്രാസംഗികനുമായ പാസ്റ്റർ രാജേഷ് ഏലപ്പാറ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കും. ഐ എ ജി യു കെ & യുറോപ്പ് ചെയർമാൻ റവ ബിനോയ് ഏബ്രഹാം കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യും. വിവിധ റീജിയനുകളിൽ നിന്നുള്ള ഐ എ ജി ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും. കോൺഫ്രൻസ് ചെയർമാൻ ആയി എക്സിക്യൂട്ടീവ് അംഗവും, ന്യൂലൈഫ് എ ജി ചർച്ചിന്റെ സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ജോൺലി ഫിലിപ്പ് , കോൺഫ്രൻസ് കൺവീനറായി പാസ്റ്റർ ജിനു മാത്യു, ലോക്കൽ കോർഡിനേറ്ററായി ബ്രദർ അനൂജ് മാത്യു എന്നിവർ ഉൾപ്പെടുന്ന കമ്മറ്റി പ്രവർത്തിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0