ഐ.പി.സി ഡൽഹി സ്റ്റേറ്റ് 28-മത് വാർഷിക കൺവൻഷൻ ഇന്നു മുതൽ

Oct 28, 2022 - 22:35
Oct 28, 2022 - 22:50
 0

 ഐപിസി ഡൽഹി സ്റ്റേറ്റ് ന്റെ 28-മത് വാർഷിക കൺവൻഷനും ശുശ്രൂഷക സമ്മേളനവും ഇന്ന് ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹി അംബേദ്കർ ഭവനിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷക സമ്മേളനത്തോടെ മീറ്റിങ്ങുകൾക്ക് തുടക്കമാകും. വൈകിട്ട് 6 മണിക്ക് നടക്കുന്ന പൊതുയോഗം സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ രാജു സദാശിവൻ & ടീം ആരാധനകൾക്ക് നേതൃത്വം നൽകും. ഡോ. ജോർജ് ചവണിക്കമണ്ണിൽ, ഡോ. ഷാജി ദാനിയേൽ, പാസ്റ്റർ സാം ദാനിയേൽ, പാസ്റ്റർ കെ. സി. തോമസ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും. പാസ്റ്റർ രാജു സദാശിവൻ & ടീം ആരാധനകൾക്ക് നേതൃത്വം നൽകും. സൺഡേസ്കൂൾ, സോദരി സമാജം, പി വൈ പി എ എന്നിവയുടെ വാർഷിക മീറ്റിങ്ങുകളും നടക്കും. ഞായറാഴ്ച രാവിലെ 9 മുതൽ 1 മണി വരെ നടക്കുന്ന ഡൽഹി സ്റ്റേറ്റ് ലെ സഭകളുടെ സംയുക്ത ആരാധനയോടു കൂടി ഈ വർഷത്തെ കൺവൻഷൻ സമാപിക്കും.


സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കൺവൻഷന്റെ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഡൽഹി സ്റ്റേറ്റ് കൺവൻഷൻ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലുടെയും കെഫാ റ്റി വിയുടെ യൂട്യൂബ് ചാനലിലുടെയും തൽസമയം വീക്ഷിക്കാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0