ഐ.പി.സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് 2023-ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു

IPC Houston Fellowship new leadership elected for the year 2023

Apr 7, 2023 - 16:42
 0

ഹൂസ്റ്റണിലുള്ള ഐ.പി.സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ.പി.സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ബോഡി മാര്‍ച്ച് 26നു ക്രിസ്ത്യൻ അസംബ്ലി ഹൂസ്റ്റണില്‍ കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. വില്‍സണ്‍ വര്‍ക്കി അമേരിക്കയിലെ ഏറ്റവും വലിയ ഐ.പി.സി സഭയായ ഐ.പി,സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ സീനിയര്‍ പാസ്റ്ററാണ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സാം അലക്‌സ് ബഥേല്‍ ഐ.പി.സി സെന്ററിന്റെ അസോസിയേറ്റ് പാസ്റ്ററാണ്. സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോസഫ് ക്രിസ്ത്യൻ അസംബ്ലിയുടെ സഹ ശുശ്രൂഷകനാണ്.

ട്രഷറര്‍ ജോണ്‍ മാത്യു പുനലൂര്‍ വിവിധ പ്രേക്ഷിത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. മിഷ്യന്‍ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ സാമുവേല്‍ മീഡിയ പ്രവര്‍ത്തകനാണ്. മീഡിയ കോര്‍ഡിനേറ്റര്‍ ഫിന്നി രാജു ഹൂസ്റ്റൺ വിവിധ സാമൂഹ്യ സാംസ്‌കാരിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്.

വര്‍ഷിപ്പ് കോര്‍ഡിനേറ്ററായി കെ.കെ. കുരുവിളയും, യൂത്ത് കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജോഷിൻ ജോണും, ലേഡീസ് കോര്‍ഡിനേറ്ററായി ഡോ. മേരി ഡാനിയേയും പ്രവര്‍ത്തിക്കുന്നു. ഏകദിന സമ്മേളനങ്ങള്‍, സെമിനാറുകള്‍, വാര്‍ഷിക കണ്‍വന്‍ഷനുകള്‍, പ്രേക്ഷിത ജീവികാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ഫെല്ലോഷിപ് ചെയ്തുവരുന്നു.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0